- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഡിഎൻഎ ടെസ്റ്റ് ഫലം പുറത്ത് വന്നു; സൽമാൻ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയായ സാദത്തിന്റേതെന്ന് തന്നെ; മൃതദേഹം നാട്ടിലെത്തിക്കും
മനാമ: ബഹ്‌റൈനിലെ മിന സൽമാൻ കടപ്പുറത്തുനിന്നും കണ്ടത്തെിയ അജ്ഞാത മൃതദേഹം വടകര മണിയൂർ ചെരണ്ടത്തൂർ സ്വദേശി എളങ്ങാട്ടിൽ സാദത്തിൻേറ (40)താണെന്ന് തിരിച്ചറിഞ്ഞു. ഏപ്രിൽ 23 നു മീനാ സൽമാൻ ബീച്ചിൽ കൽക്കൂട്ടങ്ങൾക്കിടയിൽ തങ്ങിയ നിലയിൽ കാണാതായ അൻവർന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിരുന്നു വെങ്കിലും മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ആർക്കും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബന്ധുവിന്റെ രക്ത സാമ്പിൾ എടുത്തു ഡി എൻ എ പരിശോധന നടത്തുകയായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം പുറത്തുവരികയും മരിച്ചത് അൻവർ തന്നെയെന്നു സ്ഥിരീകരിക്കുകയും ചെയ്തത്. റിഫ ലുലു റോഡിലെ സാബിറ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്ന അൻവർ സാദത്തിനെ കഴിഞ്ഞ മാസമാണ് കാണാതായത്. 12 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്.കഴിഞ്ഞ മാസം 13ന് വൈകീട്ട് അഞ്ചര മണിവരെ സാദത്ത് റൂമിൽ ഉണ്ടായിരുന്നതായാണ് ഇയാളുടെ അമ്മാവനും റസ്റ്റോറന്റ് നടത്തിപ്പുകാരനുമായ കുഞ്ഞബ്ദുല്ല നേരത്തെ അറിയിച്ചത്. പിന്നീട് കാണാതാവുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും മാതാപിതാക്കളും അടങ
മനാമ: ബഹ്‌റൈനിലെ മിന സൽമാൻ കടപ്പുറത്തുനിന്നും കണ്ടത്തെിയ അജ്ഞാത മൃതദേഹം വടകര മണിയൂർ ചെരണ്ടത്തൂർ സ്വദേശി എളങ്ങാട്ടിൽ സാദത്തിൻേറ (40)താണെന്ന് തിരിച്ചറിഞ്ഞു. ഏപ്രിൽ 23 നു മീനാ സൽമാൻ ബീച്ചിൽ കൽക്കൂട്ടങ്ങൾക്കിടയിൽ തങ്ങിയ നിലയിൽ കാണാതായ അൻവർന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിരുന്നു വെങ്കിലും മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ആർക്കും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
തുടർന്ന് ബന്ധുവിന്റെ രക്ത സാമ്പിൾ എടുത്തു ഡി എൻ എ പരിശോധന നടത്തുകയായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം പുറത്തുവരികയും മരിച്ചത് അൻവർ തന്നെയെന്നു സ്ഥിരീകരിക്കുകയും ചെയ്തത്.
റിഫ ലുലു റോഡിലെ സാബിറ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്ന അൻവർ സാദത്തിനെ കഴിഞ്ഞ മാസമാണ് കാണാതായത്. 12 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്.കഴിഞ്ഞ മാസം 13ന് വൈകീട്ട് അഞ്ചര മണിവരെ സാദത്ത് റൂമിൽ ഉണ്ടായിരുന്നതായാണ് ഇയാളുടെ
അമ്മാവനും റസ്റ്റോറന്റ് നടത്തിപ്പുകാരനുമായ കുഞ്ഞബ്ദുല്ല നേരത്തെ അറിയിച്ചത്. പിന്നീട് കാണാതാവുകയായിരുന്നു.
ഭാര്യയും രണ്ട് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.സാദത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണ്.