- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെനിയയിൽ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു
ചെറുപുഴ (കണ്ണൂർ): കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കൻ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കൽ ദിലീപ് മാത്യു (33) മരിച്ചു. നെയ്‌റോബിയിൽ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇളപ്പുങ്കൽ മാത്യു - ലൂസി ദമ്പതികളുടെ മകനാണ്. ഭാര്യ: കാക്കയംചാൽ വാഴപ്പള്ളി കുട
ചെറുപുഴ (കണ്ണൂർ): കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കൻ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കൽ ദിലീപ് മാത്യു (33) മരിച്ചു. നെയ്‌റോബിയിൽ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഇളപ്പുങ്കൽ മാത്യു - ലൂസി ദമ്പതികളുടെ മകനാണ്. ഭാര്യ: കാക്കയംചാൽ വാഴപ്പള്ളി കുടുംബാംഗം ഷെൽമ (നഴ്‌സ്, സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റൽ, ചെറുപുഴ). മകൻ: അലൻ (മൂന്ന്). സഹോദരങ്ങൾ: അനൂപ് മാത്യു, ദിനൂപ് മാത്യു.
രണ്ടു വർഷമായി ഈ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നു 150 കിലോമീറ്റർ അകലെയുള്ള നകുറു പ്രവിശ്യയിലാണ് ദിലീപ് ജോലി ചെയ്തുവന്നിരുന്നത്. വൈദ്യുത തൂണുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ മാനേജരായിരുന്നു ദിലീപ്. ജോലിയിൽ കൃത്രിമം കാണിച്ചതിനു കെനിയൻ പൗരന്മാരായ പത്തുപേരെ ദിലീപ് ഈയിടെ സ്ഥാപനത്തിൽ നിന്നു പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാവാം കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തൽ.
രണ്ടു മാസം മുൻപും ദിലീപിനു നേരെ ആക്രമണമുണ്ടായിരുന്നതായി പറയപ്പെടുന്നു. അന്നു കയ്യിലുണ്ടായിരുന്ന പണവും ദിലീപിന്റെ ലാപ്‌ടോപ്പും അക്രമികൾ തട്ടിയെടുത്തിരുന്നു. എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഒരു വർഷം മുമ്പ് നാട്ടിൽ വന്നു മടങ്ങിയതാണ് ദിലീപ്.