ഫിലാഡൽഫിയ: താമ്പയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കുരിയേടൻ ജോസ് വറീത് - പരേതയായ ബെസി ദമ്പതികളുടെ മകനായ ജെറിൻ ജോസ് (19) ആണ് മരിച്ചത്. മൃതദേഹം പൊതുദർശനത്തിനു ശേഷം ഫിലാഡൽഫിയയിൽ കൊണ്ടുപോയി സംസ്‌കരിക്കും.

30 ബുധനാഴ്ച രാവിലെ പത്തു മുതൽ 11.30 വരെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) പൊതുദർശനത്തിനു ശേഷം  11.45 ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. സംസ്‌കാരം ഫോറസ്റ്റ്ഹിൽ സെമിത്തേരിയിൽ (25 Byberry Road, Huntington Valley, PA 19006.
റോസിയാണ് വളർത്തമ്മ. നഴ്‌സിങ് വിദ്യാർത്ഥിയായ മഞ്ജു സഹോദരിയാണ്. ഫിലാഡൽഫിയയിലായിരുന്ന ജോസിന്റെ കുടുംബം നാലു വർഷം മുമ്പാണ് താമ്പയിലേക്കു താമസം മാറ്റിയത്. താമ്പ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്നു ജെറിൻ.