ന്യൂയോർക്ക്: സഫോക്ക് കൗണ്ടി കമ്മ്യൂണിറ്റി കോളജ് വിദ്യാർത്ഥിയും മലയാളിയുമായ അനിൽ ജോൺ (18) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയൊടെ ബ്രന്റ് വുഡിൽവച്ചായിരുന്നു സംഭവം. രാവിലെ കോളേജിലെ പാർക്കിങ് ലോട്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടയിൽ അനിലിന്റെ ഹ്യണ്ടയ് സോണറ്റ കാറിൽ മറ്റൊരു വാഹനം  ഇടിച്ച ശേഷം കടന്നു കളഞ്ഞതിനെ തുടർന്ന് കാർ സൈഡിൽ നിർത്തി പുറത്തിറങ്ങി നോക്കിയപ്പോഴായിരുന്നു അപകടം. അനിൽ സംഭവ സ്ഥലത്തു മരിച്ചു. അനിലിനെ ഇടിച്ച ഫോർഡ് കാറിന്റെ ഉടമ തോമസ് സ്‌റ്റേപ്പിൾട്ടണെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐസ് ലിപ്പിൽ താമസിക്കുന്ന അടൂർ കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവക അംഗമായ പണന്റയ്യത്തു പുത്തൻ വീട്ടിൽ ബെന്നി ജോണിന്റെയും സാനിയയുടെയും ഇളയ മകനാണു അനിൽ. അനിഷയാണ് സഹോദരി. ഹൈസ്‌കൂളിൽ മികച്ച ബാസ്‌കറ്റ് ബോൾ താരമായിരുന്നു അനിൽ. ഒട്ടേറെ പേരെ സ്വാധീനിച്ച വ്യക്തിത്വമെന്നാണ് ഐസ് ലിപ്പ് ഹൈസ്‌കൂളിലെ കോച്ച് ജേമി ലിഞ്ച് അനിലിനെ സ്മരിച്ചത്.  കോളജിൽ എഞ്ചിനിയറിംഗും കമ്പ്യുട്ടർ സയൻസുമാണ് അനിൽ പഠിച്ചിരുന്നത്. ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്‌സ് ഇടവക അംഗമായിരുന്നു.

പൊതുദർശനം: Thursday, October 8, 2015  2 PM to 4 PM and 5 PM to 9 PM at St. Thomas Malankara Orthodox Church of Long Island, located at 110 Schoolhouse Road, Levittown, NY 11756.
Friday, October 9, 2015

കൂടുതൽ വിവരങ്ങൾക്ക് :  Rev.Dr. Yohannan Sankarathil Cor-Episcopa: 516 850 9213

Cherian Abraham(Secretary)  516 547 8542