ഷാർജ: മലയാളി അദ്ധ്യാപിക ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു. ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂളിലെ കെജി അദ്ധ്യാപിക തലശേരി എരഞ്ഞോളി തപസ്യയിൽ സംഗീത രഞ്ജിത് (41 ) ആണ് മരിച്ചത്.

ഭർത്താവ് രഞ്ജിത് എഎഫ്‌പി വാർത്താ ഏജൻസിയുടെ ദുബായ് ഓഫീസിൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു. ഡൽഹി  പ്രൈവറ്റ് സ്‌കൂളിൽ എട്ടാം തരം വിദ്യാർത്ഥി നവനീത് ഏക മകൻ . റിട്ട. ഡിഫൻസ് സീനിയർ അക്കൗണ്ടന്റ് ജയറാംറിട്ട.പോസ്റ്റൽ മിസ്ട്രസ് വിലാസിനി ദമ്പതികളുടെ മകളാണ്.

പതിനാറു വർഷമായി ഇവർ യുഎഇയിലെത്തിയിട്ട്. പത്തു വർഷത്തിലേറെയായി സംഗീത ഗൾഫ് ഏഷ്യൻ സ്‌കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു. ഷാർജ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം. നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.