- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി കായികാധ്യാപകൻ മരിച്ചനിലയിൽ; തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സ്വിമ്മിങ് പൂളിൽ; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
മലയാളി കായികാധ്യാപകനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുൺ ശേഖറിനെയാണ് സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം വിളപ്പിൽശാല രാഗത്തിൽ രാജശേഖരൻ നായരുടെ മകനാണ് മരിച്ച അരുൺ. ദുബായ് ഓക്‌സ്ഫഡ് സ്‌കൂളിലെ കായികാധ്യാപകനായ അരുണിന്റെ മൃതദേഹം സഹ അദ്ധ്യാപകന്റെ താമസസ്ഥലത്തെ സ്വിമ്മിങ്‌പൂളിലാണ് കണ
മലയാളി കായികാധ്യാപകനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുൺ ശേഖറിനെയാണ് സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം വിളപ്പിൽശാല രാഗത്തിൽ രാജശേഖരൻ നായരുടെ മകനാണ് മരിച്ച അരുൺ.
ദുബായ് ഓക്‌സ്ഫഡ് സ്‌കൂളിലെ കായികാധ്യാപകനായ അരുണിന്റെ മൃതദേഹം സഹ അദ്ധ്യാപകന്റെ താമസസ്ഥലത്തെ സ്വിമ്മിങ്‌പൂളിലാണ് കണ്ടെത്തിയത്.അരുൺ മൂന്നു മാസം മുൻപാണ് ഇവിടെ ജോലിക്കു ചേർന്നത്. തിങ്കളാഴ്‌ച്ച വൈകിട്ട് സഹപ്രവർത്തകർക്കും മറ്റൊരു സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കാനായി ഇവിടെ എത്തിയാതായിരുന്നു അരുൺ.
സംഭവത്തിൽ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മരണ കാരണമോ മറ്റ് വിശദാംശങ്ങലോ പുറത്ത് വന്നിട്ടില്ല. ലക്ഷ്മിയാണ് അരുണിന്റെ ഭാര്യ. ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story