- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഉംറ തീർത്ഥാടക സൗദിയിൽ മരിച്ചു; കോഴിക്കോട് സ്വദേശിനിയുടെ മരണം ചടങ്ങ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ
റിയാദ്: മലയാളി ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തിൽ (62) ആണ് മരിച്ചത്. ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
തുടർന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഭർത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയതായിരുന്നു. കാൻസർ ബാധിതയായിരുന്നു. ഭർത്താവ്: അലവി നായർ കുളങ്ങര. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story