- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിലെ ഫ്ളാറ്റിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ; കണ്ണൂർ സ്വദേശി ആത്മഹത്യ ചെയ്തത് ഭർത്താവ് നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചതിനെ തുടർന്നെന്ന് സൂചന; പൊലീസ് അന്വേഷണം തുടങ്ങി
ദുബൈയിലെ ഫ് ളാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് അൽ ഖുസൈസിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽ മസ്റഫ് കെട്ടിടത്തിലെ 302മ് നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയാണ് മരിച്ചത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവ് പുറത്തുപോയ സമയത്താണ് സംഭവമെന്ന് സിഐഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.സംഭവം നടക്കുമ്പോൾ ദമ്പതികളുടെ രണ്ട് മക്കൾ മറ്റൊരു മുറിയിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഇതേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അയൽ വാസികൾ പൊലീസിന് നൽകിയ മൊഴി. ഭർത്താവാണ് പൊലീസിൽ വിവരമറിയിച്ചത്. വേനൽക്കാല അവധി ചിലവഴിക്കാൻ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. പോകുന്നതിന് മുൻപ് ചില ജോലികൾ ചെയ്ത് തീർക്കാനുള്ളതിനാൽ ഭർത്താവ് ഓഫീസിലേയ്ക്ക് പോയിരുന്നു. മടങ്ങിയെത്തുമ്പോൾ കുട്ടികൾ ടിവി കണ്ടിരിക്കുകയായിരുന്നു. ഭാര്യ കുളിമുറിയിലും. ഏറേ നേരം കഴിഞ്ഞും ഭാര്യ
ദുബൈയിലെ ഫ് ളാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് അൽ ഖുസൈസിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽ മസ്റഫ് കെട്ടിടത്തിലെ 302മ് നമ്പർ ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയാണ് മരിച്ചത്.
ഇവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവ് പുറത്തുപോയ സമയത്താണ് സംഭവമെന്ന് സിഐഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.സംഭവം നടക്കുമ്പോൾ ദമ്പതികളുടെ രണ്ട് മക്കൾ മറ്റൊരു മുറിയിലുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഇതേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അയൽ വാസികൾ പൊലീസിന് നൽകിയ മൊഴി. ഭർത്താവാണ് പൊലീസിൽ വിവരമറിയിച്ചത്. വേനൽക്കാല അവധി ചിലവഴിക്കാൻ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു കുടുംബം.
പോകുന്നതിന് മുൻപ് ചില ജോലികൾ ചെയ്ത് തീർക്കാനുള്ളതിനാൽ ഭർത്താവ് ഓഫീസിലേയ്ക്ക് പോയിരുന്നു. മടങ്ങിയെത്തുമ്പോൾ കുട്ടികൾ ടിവി കണ്ടിരിക്കുകയായിരുന്നു. ഭാര്യ കുളിമുറിയിലും. ഏറേ നേരം കഴിഞ്ഞും ഭാര്യ പുറത്തിറങ്ങാതായപ്പോൾ സംശയം തോന്നിയ ഭർത്താവ് വാതിൽ മുട്ടി വിളിച്ചു.പ്രതികരണം ലഭിക്കാതായപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് ഭാര്യ തൂങ്ങിനിൽക്കുന്നത് കണ്ടത്.
വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് പറയുന്നു. എന്നാൽ അവധിക്ക് നാട്ടിലേയ്ക്ക് പോകാൻ ഭാര്യയ്ക്ക് താല്പര്യമില്ലായിരുന്നു. ഭാര്യയ്ക്ക് വിഷാദരോഗമുള്ളതായി അറിവില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.അതേസമയം ഇവർ തമ്മിൽ മറ്റ് വല്ല പ്രശ്നങ്ങളുമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് വർഷമായി ദമ്പതികൾ നാട്ടിൽ പോയിട്ടില്ല.