- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ശമ്പളം നല്‍കാത്തതിന് തൊഴിലുടമയ്‌ക്കെതിരെ പരാതി നല്കിയ മലയാളി യുവതിയെ ജയിലിലടച്ചതായി പരാതി; റൺ എവേ കേസിൽ പെടുത്തിയ തൊഴിലുടമയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ തൃശൂർ സ്വദേശിനി
മനാമ: തൊഴിലുടമയുടെ പീഡനത്തിനെതിരെ ശബ്ദിച്ചതിന് മലയാളി യുവതിക്ക് ജയിൽ ശിക്ഷ. തൊഴിലുടമ ശമ്പളം നല്കാത്തതിനെ തുടർന്ന് ലേബർ കൊടതിയിലും തുടർന്ന് പൊലീസിലും പരാതി നല്കിയ തൃശൂർ സ്വദേശിയായ യുവതിക്കാണ് പീഡനം അനുഭവിക്കേണ്ടി വന്നത്. പരാതി നല്കിയ യുവതിയെ റൺ എവേ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസ
മനാമ: തൊഴിലുടമയുടെ പീഡനത്തിനെതിരെ ശബ്ദിച്ചതിന് മലയാളി യുവതിക്ക് ജയിൽ ശിക്ഷ. തൊഴിലുടമ ശമ്പളം നല്കാത്തതിനെ തുടർന്ന് ലേബർ കൊടതിയിലും തുടർന്ന് പൊലീസിലും പരാതി നല്കിയ തൃശൂർ സ്വദേശിയായ യുവതിക്കാണ് പീഡനം അനുഭവിക്കേണ്ടി വന്നത്. പരാതി നല്കിയ യുവതിയെ റൺ എവേ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം ലഭിക്കാത്തിനെ തുടർന്ന് യുവതിയും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറും ചേർന്ന് ലേബർ കോടതിയിൽ പരാതി നല്കുകയായിരുന്നു. തുടർന്ന് ലേബർ ഓഫീസിൽ നിന്ന് ഇന്ത്യൻ എംബസിയിലും പൊലീസ് സ്‌റ്റേഷനിലും പരാതി നല്കാൻ നിർദ്ദേശിക്കുകയും പരാതി നല്കാനായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയുടെ സിപി ആർ പരിശോധി്ക്കുകയും കമ്പനിയിൽ നിന്ന് ചാടിപ്പോയതായി പരാതി ഉണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ട് ദിവസം ജയിലിൽ കിടന്ന യുവതിയെ സഹോദരൻ അഭിഭാഷകൻ മുഖേന പുറത്തിറക്കുകയുമായിരുന്നു.
ചെയ്യാത്ത കുറത്തിന് ജയിലിൽ അടച്ച തൊഴിലുടമയ്‌ക്കെതിരെ മാന നഷ്ടത്തിന് കേസുകൊടുക്കാനൊരുങ്ങുകയാണ് യുവതിയും സഹോദരനും.