മനാമ: ബഹ്‌റൈൻ പൗരത്വമുള്ള മലയാളി യുവതി മുഹറഖിൽ നിര്യാതയായി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും പൊക്കുന്ന് കമ്പിളിപ്പറമ്പിലെ താമസക്കാരനുമായ അഹ്മദ് മുതർ അബ്ദുല്ലയുടെ മകൾ ഫാത്തിമ നഫ്ത അഹ്മദ് (19) ആണ് മരിച്ചത്.

മുഹറഖിൽ താമസിക്കുന്ന അഹ്മദ് മുതറിന്റെ പിതാവ് ബഹ്‌റൈനിയും മാതാവ് കോഴിക്കോട് സ്വദേശിനിയുമായിരുന്നു. അഹ്മദ് 34 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്യുകയാണ്.പത്തു വർഷത്തോളമായി കുടുംബം ബഹ്‌റൈനിൽ എത്തിയിട്ട്. ഇദ്ദേഹത്തിനും അഞ്ചുമക്കൾക്കും
ബഹ്‌റൈൻ പൗരത്വമുണ്ട്. മരിച്ച ഫാത്തിമ 'ഗൾഫ് മാർട്ടി'ൽ ജോലി ചെയ്യുകയായിരുന്നു.

മാതാവ്: സൗദത്ത്. സഹോദരങ്ങൾ: മറിയ, നൂറ, നദ, മുതർ അഹ്മദ്. ഖബറടക്കം ഇന്ന് ഉച്ചക്ക് മുഹറഖ് കാനൂ മസ്ജിദ് ഖബർസ്ഥാനിൽ.