- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗം
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗവും പ്രവർത്തന അവലോകനവും നടത്തി. പ്രസിഡന്റ് കെ.വി.പി. സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യാതിഥിയായിരുന്നു. യോഗത്തോടനുബന്ധിച്ച് 2015-16 വർഷത്തേക്കുള്ള നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. സി.ഡി. ഗബ്രിയേൽ (പ്രസിഡന്റ്), ടി.എ.കലിസ്റ
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗവും പ്രവർത്തന അവലോകനവും നടത്തി. പ്രസിഡന്റ് കെ.വി.പി. സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യാതിഥിയായിരുന്നു. യോഗത്തോടനുബന്ധിച്ച് 2015-16 വർഷത്തേക്കുള്ള നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. സി.ഡി. ഗബ്രിയേൽ (പ്രസിഡന്റ്), ടി.എ.കലിസ്റ്റസ്(വൈസ് പ്രസിഡന്റ്), തങ്കച്ചൻ (ജനറൽ സെക്രട്ടറി), കെ. മണികണ്ഠൻ(ട്രഷറർ), രവികുമാർതിരുമല, ഉഷ ശർമ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കൂടാതെ പ്രവർത്തകസമിതിഅംഗങ്ങളായി കെ.വി.പി. സുലൈമാൻ, ടി.എം. ശ്രീധരൻ, കെ.ആർ. കിഷോർ, കെ. ചന്ദ്രശേഖരൻ നായർ, എംപി. രാജൻ, എം.ബി. മോഹൻദാസ്, പി.സി. വർഗീസ്, ജിനിൽ മലയാറ്റിൽ, രമ പ്രസന്നപിഷാരടി,തങ്കമ്മ സുകുമാരൻ, അർച്ചനസുനിൽ, കെ.വി.എൻ. ശർമ, അഡ്വ. സീമ പ്രമോദ് എന്നിവരെയും തെരഞ്ഞെടുത്തു.