പെർത്ത്: മലയാളി യുവാവ് പെർത്തിൽ തീപ്പൊള്ളലേറ്റ് മരിച്ചു. അങ്കമാലി നടുവട്ടം ആലുക്ക വീട്ടിൽ സിബിയാണ് പെർത്തിലെ മോർലിയിൽ വെന്തുമരിച്ചത്. ടിഎഎഫ് ഇ ഡെന്റൽ ടെക്‌നോളജി വിദ്യാർത്ഥിയായിരുന്നു. 34 വയസായിരുന്നു. പെർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം റോയൽ പെർത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ചാൾസ് ഗാർഡിനറിലേക്ക് പിന്നീട് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. മലയാളി സംഘടനകളിലും കായിക രംഗത്ത് സജീവമായിരുന്ന സിബിയുടെ വിയോഗം അറിഞ്ഞ സുഹൃത്തുക്കൾ നടുക്കത്തിൽ നിന്ന് വിമുക്തരായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി പെർത്തിലെ മലയാളി സംഘടനകളായ ഒഐസിസി, മാപ്, എംഎഡബ്ല്യൂഎ, പിയുഎംഎ തുടങ്ങിയവ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംഘടനകൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരുന്നു.

പോസ്റ്റുമോർട്ടത്തിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി  Bsb:066110,AC/no: 10282737, Name: Jijinlal & john എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചു.