- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലകയറ്റം കഠിനം കഠിനം! ശബരിമല കയറാനെത്തിയ മനിതി സംഘ തലൈവി ശെൽവിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം; ഒരു വിഭാഗം ആൾക്കാർ ട്രോളുകളുമായെത്തുമ്പോൾ മറ്റൊരു വിഭാഗമെത്തുന്നത് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി; പ്രതിഷേധക്കാരുടെ ചീത്ത വിളി കൊണ്ട് നിറഞ്ഞ് ശെൽവിയുടെ ഫേയ്സ് ബുക്ക് പ്രൊഫൈൽ; പൊങ്കലയിടുന്നത് മലയാളികളും തമിഴരുമടക്കം നിരവധിപേർ
തിരുവനന്തപുരം: ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെൽവിക്ക് നേരെ സൈബർ ആക്രമണം. ശെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവർ. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെൽവിയെ പ്രതിഷേധക്കാർ ചീത്ത വിളിക്കുന്നത്. മല കയറാൻ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകൾ ഉപയോഗിച്ചാണ് ചീത്ത വിളി.നേരത്തെ മല കയറാൻ ശ്രമിച്ച ആക്ടിവിസ്‌റ് രഹ്ന ഫാത്തിമ, അദ്ധ്യാപിക ബിന്ദു തങ്കം കല്യാണി, അടക്കമുള്ളവർക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് മലകയറാൻ ഇന്ന് പമ്പയിലെത്തിയ ശെൽവിയെയും മനിതി എന്ന സംഘടനയിലെ മറ്റം അംഗങ്ങളെയും പ്രതിഷേധകർ തടയുകയായിരുന്നു. എന്നാൽ അയ്യപ്പ ദർശമനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് ചർച്ചയ്ക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശെൽവി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ശെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ മലയാളികൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്തവിളികളുമായി എത്തിയിരിക്
തിരുവനന്തപുരം: ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെൽവിക്ക് നേരെ സൈബർ ആക്രമണം. ശെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവർ. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെൽവിയെ പ്രതിഷേധക്കാർ ചീത്ത വിളിക്കുന്നത്. മല കയറാൻ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകൾ ഉപയോഗിച്ചാണ് ചീത്ത വിളി.നേരത്തെ മല കയറാൻ ശ്രമിച്ച ആക്ടിവിസ്‌റ് രഹ്ന ഫാത്തിമ, അദ്ധ്യാപിക ബിന്ദു തങ്കം കല്യാണി, അടക്കമുള്ളവർക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു.
യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് മലകയറാൻ ഇന്ന് പമ്പയിലെത്തിയ ശെൽവിയെയും മനിതി എന്ന സംഘടനയിലെ മറ്റം അംഗങ്ങളെയും പ്രതിഷേധകർ തടയുകയായിരുന്നു. എന്നാൽ അയ്യപ്പ ദർശമനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് ചർച്ചയ്ക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശെൽവി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ശെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ മലയാളികൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്തവിളികളുമായി എത്തിയിരിക്കുന്നത്. ശെൽവിയുടെ പോസ്റ്റുകൾക്ക് കമന്റായി പരിഹാസങ്ങളും നിറയുന്നുണ്ട്.
മനീതിയുടെ നേതൃത്വത്തിൽ 100 സ്ത്രീകൾ മല കയറാൻ എത്തുമെന്ന് സെൽവി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെയാണ് മലയാളികളും, തമിഴരും ഉൾപ്പെടയുള്ളവർ തെറി വിളികളുമായി രംഗത്തെത്തിയിരിക്കുന്നത്.ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് മനിതി കൂട്ടായ്മ. തമിഴ്‌നാട്ടിലാണ് പിറവിയെങ്കിലും ദേശീയതലത്തിൽ താൽപര്യങ്ങളുള്ള ഒരു സംഘടനയാണിത്. ഈ സംഘടനയുടെ തുടക്കം തമിഴ്‌നാട്ടിലെ പ്രശ്‌നം ഉയർത്തിയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷ കൊല ചെയ്യപ്പെട്ട സംഭവമാണ് ഈ കുട്ടായ്മയുടെ പിറവിക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധമുള്ള സ്ത്രീകൾ ചെന്നൈ മറീന ബീച്ചിൽ ഒത്തുചേരുകയായിരുന്നു.പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയായ സമയത്ത് മറീന ബീച്ചിലെ മനീതിയുടെ പ്രതിഷേധം അടക്കമുള്ള സമരങ്ങൾ പ്രതിപാദിക്കപ്പെട്ടിരുന്നു.
ജിഷയുടെ അരുകൊലയിൽ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ചുവടുറപ്പിക്കാൻ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.