- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഖത്തറിൽ സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായത് ബഹ്‌റിനിൽ നിന്നും പോയ മത്സ്യത്തൊഴിലാളികൾ; പിടിയിലായവരിൽ മലയാളികൾ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ
ദോഹ: മീൻപിടിത്തത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് മലയാളി ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ ഖത്തർ തീരദേശ സംരക്ഷണസേനയുടെ പിടിയിലായി. തിരുവനന്തപുരം മരിയനാട് കോളനിയിലെ വർഗീസിന്റെ മകൻ സുരേഷ് (34), തമിഴ്‌നാട് കന്യാകുമാരി എനയാം പുത്തൻതുറൈ സ്വദേശികളായ രാവിസ്റ്റൺ (38), പ്രവീൺ (34), സുജിൻ (33), മുല്ലൂത്തുറൈ സ്വദേശികളായ വാളൻ (31), അനീഷ് കുട്ടൻ (28), ആരോക്യപുരം സ്
ദോഹ: മീൻപിടിത്തത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് മലയാളി ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ ഖത്തർ തീരദേശ സംരക്ഷണസേനയുടെ പിടിയിലായി. തിരുവനന്തപുരം മരിയനാട് കോളനിയിലെ വർഗീസിന്റെ മകൻ സുരേഷ് (34), തമിഴ്‌നാട് കന്യാകുമാരി എനയാം പുത്തൻതുറൈ സ്വദേശികളായ രാവിസ്റ്റൺ (38), പ്രവീൺ (34), സുജിൻ (33), മുല്ലൂത്തുറൈ സ്വദേശികളായ വാളൻ (31), അനീഷ് കുട്ടൻ (28), ആരോക്യപുരം സ്വദേശി വിനീത് (25) എന്നിവരാണ് പിടിയിലായത്.
രണ്ടുബോട്ടുകളിലായി ബഹ്‌റൈൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തവേയാണ് ബോട്ടുകളുടെ ക്യാപ്റ്റന്മാർ ഉൾപ്പടെ ഏഴുപേരും ഖത്തർ തീരസംരക്ഷണസേനയുടെ പിടിയിലായത്. ഇവരുടെ രണ്ട് ഫിഷിങ് ബോട്ടുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഖത്തറിന്റെ അതിർത്തിയിലേക്ക് മത്സ്യ ബന്ധനത്തിന് കയറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ജൂലൈ 3 നാണ് ഇവർ ബഹ്‌റിനിൽ നിന്നും പുറപ്പെട്ടത്. ജൂലൈ 5ന് ഇവരെ അറസ്റ്റ് ചെയ്തതായാണ് ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നുള്ള വിവരം.
ഇപ്പോൾ ഖത്തർ തീരസംരക്ഷണസേനയുടെ കസ്റ്റഡിയിലാണുള്ളത്. നബീൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകളിലെ തൊഴിലാളികളാണ് അറസ്റ്റിലായതെന്ന് തമിഴ്‌നാട് ഫിഷർമെൻ ഡെവലപ്‌മെന്റ് ട്രസ്റ്റ് (ടി.എൻ. ഫിഡറ്റ്) അറിയിച്ചു.
ഇവരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഖത്തറിലെയും ബഹ്‌റൈനിലെയും ഇന്ത്യൻ എംബസികൾക്ക് നിവേദനം അയച്ചതായി ടി.എൻ. ഫിഡറ്റ് സ്ഥാപക പ്രസിഡന്റ് ജസ്റ്റിൻ ആന്റണി അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുന്നുണ്ടെന്നാണ് സൂചന. ഖത്തറിന്റെ കസ്റ്റഡിയിലുള്ള തൊഴിലാളികളെ ഓഗസ്റ്റ് മൂന്നിന് കോടതിയിൽ ഹാജരാക്കുമെന്നാണറിയുന്നത്. തൊഴിലാളികൾക്കുമേൽ 4,95,000 രൂപ പിഴചുമത്തിയതായും സ്‌പോൺസറോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായും ജസ്റ്റിൻ ആന്റണി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, തമിഴ്‌നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.