- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവിന്റെ മൃതദേഹം വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ; കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് ലേബർ ക്യാമ്പിന് സമീപം
അബുദാബി: മലയാളിയുടെ മൃതദേഹം അബുദാബി മുസഫയിലെ ലേബർ ക്യാംപിനു സമീപം വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ ഇ മൂവേഴ്‌സി എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂർ വലിയവീട്ടിൽ ബിജോയുടെ മൃതദേഹമാണ് മുസഫയിലെ ലേബർ ക്യാമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തിയിരിക്കു
അബുദാബി: മലയാളിയുടെ മൃതദേഹം അബുദാബി മുസഫയിലെ ലേബർ ക്യാംപിനു സമീപം വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ ഇ മൂവേഴ്‌സി എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂർ വലിയവീട്ടിൽ ബിജോയുടെ മൃതദേഹമാണ് മുസഫയിലെ ലേബർ ക്യാമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിന് പിന്നിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ബിജോയുടെ കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കൾ നാട്ടിലുള്ള ബന്ധുക്കളെ ഇതുസംബന്ധിച്ച വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ കൈകളിൽ സാരമായ പരിക്കു കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമായിരിക്കാം എന്ന നിഗമനത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. ഞായറാഴ്ച രാവിലെ ജോലിക്കു പോകാൻ ഒരുങ്ങുമ്പോഴാണ് ബിജോയെ കാണുന്നില്ലെന്ന വിവരം കൂടെ താമസിക്കുന്നവർ മനസിലാക്കുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പോയ ബിജോ തിരിച്ചെത്തിയില്ലെന്ന് ഇവർ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ലേബർ ക്യാംപിനു പുറകിൽ പാർക്ക് ചെയ്തിരുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനു പിന്നിൽ കെട്ടിവച്ചിരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നു സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു.
മൃതദേഹം പിന്നീട് അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിലേക്കു മാറ്റി. അഞ്ചു വർഷത്തോളമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.