- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇനി കേരളാ പൊലീസിനോട് നേരിട്ട് പരാതി പറയാം; വീഡിയോ കോൺഫറൻസ് സൗകര്യം ഉടനെന്ന് ആഭ്യന്തര മന്ത്രി; കേരളാ പൊലീസും ഷാർജ പൊലീസും സഹകരിച്ച് പ്രവർത്തിക്കാനും ധാരണ
ദുബായ്: പ്രവാസികൾക്ക് ഇനി അവരുടെ പരാതികൾ എവിടെ ഇരുന്ന് വേണമെങ്കിലും കേരളാ പൊലീസിനെ അറിയിക്കാം. പ്രവാസി ക്ഷേമത്തിനായി ആഴ്ചയിലൊരിക്കൽ പൊലീസ് മേധാവികളുമായി നേരിട്ട് വീഡിയോ കോൺഫറൻസിലൂടെ പരാതി കളറിയിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആദ്യഘട്ടം താമസിയാതെ യു.എ.ഇ.യിൽ നിലവിൽവരുമെന്ന്
ദുബായ്: പ്രവാസികൾക്ക് ഇനി അവരുടെ പരാതികൾ എവിടെ ഇരുന്ന് വേണമെങ്കിലും കേരളാ പൊലീസിനെ അറിയിക്കാം. പ്രവാസി ക്ഷേമത്തിനായി ആഴ്ചയിലൊരിക്കൽ പൊലീസ് മേധാവികളുമായി നേരിട്ട് വീഡിയോ കോൺഫറൻസിലൂടെ പരാതി കളറിയിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ആദ്യഘട്ടം താമസിയാതെ യു.എ.ഇ.യിൽ നിലവിൽവരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച ദുബായിൽ പത്രസമ്മേളനത്തിലറിയിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും ദുബായിലും അബുദാബിയിലുമായിരിക്കും ഈ സൗകര്യമൊരുക്കുന്നത്. കേരള പൊലീസിന്റെ എൻ. ആർ.ഐ. സെൽ എസ്‌പി. ഇതിൽ സംബന്ധിക്കും.
നാട്ടിലെ സ്വത്തിന്മേലുള്ള കൈയേറ്റവും അതുസംബന്ധിച്ച അക്രമങ്ങളുമാണ് ഇപ്പോൾ പ്രധാനമായും പ്രവാസികളുന്നയിക്കുന്ന പരാതി. ഇതിലുള്ള പരാതികൾ ഇത്തരത്തിൽ നേരിട്ടുന്നയിക്കാൻ പ്രവാസികൾക്ക് ഇതുവഴികഴിയുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ.യിൽ മൂന്നുദിവസത്തെ പര്യടനത്തിനെത്തിയതായിരുന്നു ചെന്നിത്തല.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി കമ്മീഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസ്ഥാനസർക്കാർ ഗൗരവമായി പഠിക്കുന്നുണ്ട്. ഇപ്പാൾ ഇന്ത്യയിൽ പഞ്ചാബിലാണ് ഇത്തരത്തിലൊരു കമ്മീഷൻ പ്രവർത്തിക്കുന്നത്. ആഭ്യന്തരപ്രവാസികാര്യ വകുപ്പുകൾ ചേർന്നാണ് ഇതിനു നേതൃത്വംനൽകുന്നത്. രമേശ് ചെന്നിത്തല എന്ന പേരിൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻവഴി എല്ലാവർക്കും തന്നോട് കാര്യങ്ങൾ
പറയാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രിയെ നേരിട്ടുകാണാനും ഇതുവഴി സൗകര്യമൊരുക്കും. ജനവരി ഒന്നിന് നിലവിൽവന്ന ഈ സൗകര്യം ജനങ്ങൾ മികച്ചരീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
18004253939 എന്ന ടോൾ ഫ്രീ നമ്പറിലും പരാതികളറിയിക്കാം. പ്രവാസികൾക്കായി പ്രത്യേക ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നു. 9496567777 എന്ന നമ്പറിലേക്ക് പ്രവാസികൾക്ക് കാര്യങ്ങളറിയിക്കാം. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സ്ഥലം കിട്ടുന്നതിനനുസരിച്ച് പൊലീസ് ബൂത്തുകൾ സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പൊതുജനങ്ങളുമായി സംവദിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹമറിയിച്ചു.
രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിന്റെ ഭാഗമായി ഷാർജ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കരള പൊലീസും ഷാർജ പൊലിസും വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. സാങ്കേതിക രംഗം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽകേരള പൊലീസും ഷാർജ പൊലീസും തമ്മിൽസഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.
കേരള പൊലീസ് വിവര സാങ്കേതിക രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും ഇതിനായി ഷാർജ പൊലീസ് മാതൃക യിലുള്ള മികച്ച സംവിധാനങ്ങൾ, കേരളത്തിലും നടപ്പാക്കാൻശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ഹുമൈദ് അൽഹുദൈദിയെ കേരള സന്ദർശനത്തിനായിഅദ്ദേഹം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.