ലയാളികൾ ഏറെ താമസിക്കുന്ന അബ്ബാസിയയിലെ അക്രമങ്ങൾ ദിനം പ്രതി കൂടി വരുന്നത് മലയാളി സമൂഹത്തെ ഭീതിയിലാഴ്‌ത്തുകയാണ്. വ്യക്തികൾക്ക് നേരയുള്ള ആക്രമങ്ങൾക്ക് പിന്നാലെ വാഹനങ്ങളുടെ നേരെയും അക്രമം അഴിച്ച് വിട്ടത് മലയാളികളെയും ഭീതിയിലാഴത്തുകയാണ്.ഇരുപതോളം കാറുകളുടെ ടയർ കുത്തിക്കീറിയ നിലയിൽ കഴിഞ്ഞ ദിവസം കണ്ടതോടെ ഇന്ത്യൻ സമൂഹം ഞെട്ടലിലാണ്.

അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിന് സമീപം ഗ്രൗണ്ടിൽ നിർത്തിയിട്ട 20 ഓളം വാഹനങ്ങളുടെ ടയറുകളാണ് നശിപ്പിച്ചത്. നെടുകെയും കുറുകെയും കുത്തിക്കീറിയതിനാൽ ഇനി ടയർ മാറ്റുകയല്ലാതെ വഴിയില്ല. പല കാറിന്റെയും നാലു ടയറുകളും നശിപ്പിച്ചു. റോഡരികിൽ പാർക്കിങ് നിരോധിച്ച് ഉത്തരവുണ്ടായതിനെ തുടർന്നാണ് ആളുകൾ ഗ്രൗണ്ടുകളിൽ വാഹനം നിർത്തിയിടുന്നത് ശീലമാക്കിയത്.

കഴിഞ്ഞ ദിവസം ഗർഭിണിയായ വിദേശി വനിതയ്ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ഇവർ പരുക്കേറ്റ് ചികിത്സയിൽ കഴിയവെയുമാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് ഫർവാനിയ ഗവർണറും പൊലീസും ഉറപ്പുനൽകിയതിന് ശേഷവും അക്രമം പതിവായിരിക്കുകയാണ്.