- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവൈസിലെ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു
അബുദാബി: പശ്ചിമ മേഖലയിലെ റുവൈസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ മണ്ണുത്തി പറവട്ടാനി കുന്നത്തുംകര കുണ്ടിൽ പരേതനായ ഗംഗാധരന്റെ മകൻ ജിത്തു (30), ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പിൽ മണിയപ്പന്റെ മകൻ ഷാജൻ (41) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹന
അബുദാബി: പശ്ചിമ മേഖലയിലെ റുവൈസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ മണ്ണുത്തി പറവട്ടാനി കുന്നത്തുംകര കുണ്ടിൽ പരേതനായ ഗംഗാധരന്റെ മകൻ ജിത്തു (30), ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പിൽ മണിയപ്പന്റെ മകൻ ഷാജൻ (41) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ട്രക്കിന് പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജോലിസംബന്ധമായ ആവശ്യത്തിന് സൗദിയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബുദാബിയിൽ ഹൈവേ ഫയർ ആൻഡ് സേഫ്റ്റി എക്യുപ്‌മെന്റ്‌സ് കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസറാണ് ഷാജൻ. ഇതേ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ് ജിത്തു.
ജിത്തിന്റെ വിവാഹം ഓഗസ്റ്റ് 30ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. അമ്മ വത്സല. സഹോദരങ്ങൾ ജിത, ജിജിൽ. സംസ്‌കാരം നാളെ ഒമ്പതിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. മസ്‌ക്കറ്റിലായിരുന്ന ഷാജൻ എട്ടു മാസം മുമ്പാണ് അബുദാബിയിലെ കമ്പനിയിൽ ജോലിക്കു പ്രവേശിക്കുന്നത്. ഭാര്യ നിഷ. മകൻ അച്ചു. നിഷ ഏഴു മാസം ഗർഭിണിയാണ്. ഷാജന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.