- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറയ്ക്കു പോയ മലയാളികളുടെ വാഹനം അപകടത്തിൽ പെട്ടു; എറണാകുളം സ്വദേശിനിയും രണ്ടു മക്കളും മരിച്ചു
മക്ക: ഉംറയ്ക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് എറണാകുളം സ്വദേശിനിയും രണ്ടു മക്കളും മരിച്ചു. റിയാദിൽ നിന്നു മക്കയിലേക്കുള്ള യാത്രക്കിടെയാണ് വാഹനം അപകടത്തിൽ പെടുന്നത്. തൃശൂർ കരൂപ്പടന്ന കൊച്ചിക്കാരൻ മുഹമ്മദിന്റെ മകൻ ശഹീൻ ബാബുവിന്റെ ഭാര്യ സബീന പാലക്കൽ, മകൾ അസ്‌റ ഫാതിമ (ഏഴ്), ദിയ ഫാത്തിമ (ആറു മാസം) എന്നിവരാണ് മരിച്ചത്. സബീന എറണാകുളം സ്വദേശിയാണ്. റിയാദിൽ നിന്ന് ഉംറ നിർവഹിക്കാൻ പോകവേ തായിഫിൽ നിന്നും 150 കിലോമീറ്റർ അകലെ ദിലം എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ സൗദി സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. ഫാത്തിമയും സബീനയും ഇളയകുട്ടിയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശഹീൻ ബാബു ത്വാഇഫിലെ കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
മക്ക: ഉംറയ്ക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് എറണാകുളം സ്വദേശിനിയും രണ്ടു മക്കളും മരിച്ചു. റിയാദിൽ നിന്നു മക്കയിലേക്കുള്ള യാത്രക്കിടെയാണ് വാഹനം അപകടത്തിൽ പെടുന്നത്.
തൃശൂർ കരൂപ്പടന്ന കൊച്ചിക്കാരൻ മുഹമ്മദിന്റെ മകൻ ശഹീൻ ബാബുവിന്റെ ഭാര്യ സബീന പാലക്കൽ, മകൾ അസ്‌റ ഫാതിമ (ഏഴ്), ദിയ ഫാത്തിമ (ആറു മാസം) എന്നിവരാണ് മരിച്ചത്. സബീന എറണാകുളം സ്വദേശിയാണ്.
റിയാദിൽ നിന്ന് ഉംറ നിർവഹിക്കാൻ പോകവേ തായിഫിൽ നിന്നും 150 കിലോമീറ്റർ അകലെ ദിലം എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ സൗദി സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു.
ഫാത്തിമയും സബീനയും ഇളയകുട്ടിയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശഹീൻ ബാബു ത്വാഇഫിലെ കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Next Story