- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി യുവാവ് കഞ്ചാവുമായി പൊലീസ് പിടിയിലായി; മംഗഫിൽ കാസർഗോഡ് സ്വദേശിയെ പൊലീസ് വലയിലാക്കിയത് രഹസ്യവിവരത്തെ തുടർന്ന്; ഒപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയും പിടിയിൽ
കുവൈറ്റ്‌സിറ്റി: കഞ്ചാവ് കേസിൽ കുവൈറ്റിൽ വീണ്ടും മലയാളി വലയിൽ. മംഗഫിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നാലു കിലോ കഞ്ചാവുമായി മലയാളി യുവാവും ശ്രീലങ്കൻ യുവതിയും പിടിയിലായത്. ടാക്സി ഡ്രൈവറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് മംഗഫിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു. ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിർണയിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫഹാഹീലിലെ താമസസ്ഥലത്തുനടത്തിയ റെയ്ഡിലാണ് ശ്രീലങ്കൻ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു.തുടർനടപടികൾക്കായി ഇവരെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി. ലഹരിവിൽപനക്കിടയിലും ചതിയിൽ പെട്ടും നിരവധി മലയാളികളാണ് കുവൈറ്റിൽ ജയിലിൽ കഴിയുന്നത്.മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട മൂന്നു മലയാളികൾ കുവൈറ്റിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നുണ്ട്.
കുവൈറ്റ്‌സിറ്റി: കഞ്ചാവ് കേസിൽ കുവൈറ്റിൽ വീണ്ടും മലയാളി വലയിൽ. മംഗഫിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് നാലു കിലോ കഞ്ചാവുമായി മലയാളി യുവാവും ശ്രീലങ്കൻ യുവതിയും പിടിയിലായത്.
ടാക്സി ഡ്രൈവറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് മംഗഫിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു. ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിർണയിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫഹാഹീലിലെ താമസസ്ഥലത്തുനടത്തിയ റെയ്ഡിലാണ് ശ്രീലങ്കൻ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു.തുടർനടപടികൾക്കായി ഇവരെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി.
ലഹരിവിൽപനക്കിടയിലും ചതിയിൽ പെട്ടും നിരവധി മലയാളികളാണ് കുവൈറ്റിൽ ജയിലിൽ കഴിയുന്നത്.മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട മൂന്നു മലയാളികൾ കുവൈറ്റിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നുണ്ട്.