- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകീഴായി നിന്ന് വരച്ചത് ആറു ചിത്രങ്ങൾ;ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സിൽ ഇടംനേടി വടകരസ്വദേശി; ഫൈസൽ വരച്ചത് പ്രിയതാരം ജയസൂര്യയുടെ ചിത്രങ്ങൾ
തിരുവനന്തപുരം:ചിത്രങ്ങൾ വരച്ച് ബുക്ക് ഓഫ് വേൾഡ് റൊക്കോർഡിൽ ഇടംനേടുന്നത് അത്രപു തുമയുള്ള കാര്യമല്ല.എന്നാൽ തലകീഴായ് നിന്നാണ് ചിത്രം വരയ്ക്കുന്നതെങ്കിലോ! അതൽപ്പം പാടുതന്നെ. ഇ ശ്രമത്തിനാണ് വടകര സ്വദേശി ഫൈസലിനെ തേടി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോ ഡ്സിന്റെ അംഗീകാരം എത്തിയത്.ഹെഡ് സ്റ്റാന്റ് പൊസിഷനിൽ ഏറ്റവും കൂടുതൽ പോർട്രെയ്റ്റ് വരച്ച റെക്കോഡാണ് ഫൈസൽ സ്വന്തമാക്കിയത്.
തലകീഴായി നിന്ന് ജയസൂര്യയുടെ ആറു കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഫെസൽ വരച്ചത്.ഒന്നര മണിക്കൂറെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഫൈസൽ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോഗിച്ചായിരുന്നു പടംവര. അതിമനോഹരങ്ങളാണ് ചിത്രങ്ങളെല്ലാം. ജയസൂര്യയെ കൂടാതെ നിരവധി ചിത്രങ്ങൾ തലകീഴായി നിന്ന് ഫൈസൽ വരച്ചിട്ടുണ്ട്.
ബിരുദ പഠനത്തിന് ശേഷം ലോക്ഡൗൺ കാലത്താണ് ഫൈസൽ ചിത്രരചനയിൽ സജീവമായത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, കമൽ ഹാസൻ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങൾ ഫൈസൽ ഇതിനകം വരച്ചു കഴിഞ്ഞു. കൈകൾ കൊണ്ട് മാത്രമല്ല കാലുകൊണ്ടും പടംംവരക്കാൻ ഫൈസലിന് അറിയാം.
മറുനാടന് മലയാളി ബ്യൂറോ