- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ ആ കടം വീട്ടി വൈഷ്ണവ്; റിമിയെ എടുത്ത് പൊക്കി കയ്യടി നേടിയ ഷാരൂഖ് ഖാനെ വട്ടം എടുത്ത് മലയാളി പയ്യൻ: ഉത്തരേന്ത്യൻ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വൈഷ്ണവ് ആണ് താരം
ഷാരൂഖ് ഖാനെ എടുത്ത് പൊക്കി മലയാളികളുടെ ആ കടം വീട്ടിയിരിക്കുകയാണ് വൈഷ്ണവ്. അന്ന് എഷ്യാനെറ്റിന്റെ അവാർഡ് ശോയിൽ റിമയെ എടുത്ത് പൊക്കിയ ഷാരൂഖ് ഖാനെ ഏഴ് വർഷങ്ങൾക്കിപ്പുറം എടുത്ത് പൊക്കിയിരിക്കുകയാണ് ഒരു മലയാളി പയ്യൻ. ഉത്തരേന്ത്യൻ സംഗീത റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ മലയാളി പയ്യൻ വൈഷ്ണവ് ആണ് ഷാരൂഖിനെ വളരെ കൂളായി വട്ടം പൊക്കി എടുത്തത്. പാട്ടിലൂടെ പ്രേഷകരെയും വിധി കർത്താക്കളെയും ഞെട്ടിക്കുന്ന വൈഷ്ണവ് അക്ഷരാർത്ഥത്തിൽ ഷാരൂഖിനെയും ഞെട്ടിച്ചു. പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെജാളിന്റെ പ്രമോഷനായാണ് കിങ് ഖാൻ എത്തിയത്. മത്സരാർത്ഥികൾക്കൊപ്പം പാട്ടും ഡാൻസുമായി ഷാരുഖും കൂടി. സിനിമയിൽ നിരവധി നടിമാരെ എടുത്തു കറക്കിയിട്ടുള്ള ഷാരുഖ് ചെറിയ പയ്യൻ തന്നെ കൂളായി എടുത്തു പൊക്കിയപ്പോൾ ചിരിയടക്കാനായില്ല. പ്രക്ഷേപണം ചെയ്യാൻ പോകുന്ന ഷോയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് സരിഗമപ ലിറ്റിൽ ചാമ്പ്യൻസിലും സമാനമായ നേട്ടം ആവർത്തിച്ച് ചരിത്രം കുറിച്ചയാളാണ് ഈ
ഷാരൂഖ് ഖാനെ എടുത്ത് പൊക്കി മലയാളികളുടെ ആ കടം വീട്ടിയിരിക്കുകയാണ് വൈഷ്ണവ്. അന്ന് എഷ്യാനെറ്റിന്റെ അവാർഡ് ശോയിൽ റിമയെ എടുത്ത് പൊക്കിയ ഷാരൂഖ് ഖാനെ ഏഴ് വർഷങ്ങൾക്കിപ്പുറം എടുത്ത് പൊക്കിയിരിക്കുകയാണ് ഒരു മലയാളി പയ്യൻ. ഉത്തരേന്ത്യൻ സംഗീത റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ മലയാളി പയ്യൻ വൈഷ്ണവ് ആണ് ഷാരൂഖിനെ വളരെ കൂളായി വട്ടം പൊക്കി എടുത്തത്.
പാട്ടിലൂടെ പ്രേഷകരെയും വിധി കർത്താക്കളെയും ഞെട്ടിക്കുന്ന വൈഷ്ണവ് അക്ഷരാർത്ഥത്തിൽ ഷാരൂഖിനെയും ഞെട്ടിച്ചു. പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെജാളിന്റെ പ്രമോഷനായാണ് കിങ് ഖാൻ എത്തിയത്. മത്സരാർത്ഥികൾക്കൊപ്പം പാട്ടും ഡാൻസുമായി ഷാരുഖും കൂടി. സിനിമയിൽ നിരവധി നടിമാരെ എടുത്തു കറക്കിയിട്ടുള്ള ഷാരുഖ് ചെറിയ പയ്യൻ തന്നെ കൂളായി എടുത്തു പൊക്കിയപ്പോൾ ചിരിയടക്കാനായില്ല. പ്രക്ഷേപണം ചെയ്യാൻ പോകുന്ന ഷോയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.
ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് സരിഗമപ ലിറ്റിൽ ചാമ്പ്യൻസിലും സമാനമായ നേട്ടം ആവർത്തിച്ച് ചരിത്രം കുറിച്ചയാളാണ് ഈ മലയാളി പയ്യൻ. മത്സരത്തിന്റെ ചാലഞ്ചർ ഒഡീഷനിൽ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്. അതിനിടയിലാണ് സാക്ഷാൽ കിങ് ഖാൻ ഷാരൂഖിനെ അനായാസമായി എടുത്തുയർത്തി വൈഷ്ണവ് വീണ്ടും താരമായത്.