- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യദേവത കനിഞ്ഞത് പതിനഞ്ചാമൂഴത്തിൽ; ദുബായ് ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുപ്പിൽ മലയാളി വ്യവസായിക്ക് ഏഴു കോടിയിലേറെ രൂപ സമ്മാനം; സമ്മാനത്തുക ബിസിനസ് സജീവമാക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെലവഴിക്കുമെന്ന് ഏബ്രഹാം ജോയി
ദുബായ്: നറുക്കടുപ്പിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ടെങ്കിൽ പതിനഞ്ചാമൂഴത്തിൽ മലയാളി വ്യവസായി ഏബ്രഹാം ജോയിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപയുടെ സമ്മാനമാണ് മലയാളി വ്യവസായിയെത്തേടി എത്തിയത്. മെയ് 27ന് ഓൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്.
ദുബായിൽ 2 ട്രേഡിങ് കമ്പനികളുടെ ഉടമയായ ഏബ്രഹാം ജോയി കഴിഞ്ഞ 35 വർഷമായി ഇവിടെ ബിസിനസ് നടത്തുന്നു. 15 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്നും ഈ വലിയ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് കൂടുതൽ സജീവമാക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമ്മാനത്തുക ചെലവഴിക്കാനാണു തീരുമാനം. 1999 ൽ ആരംഭിച്ചതു മുതൽ ഈ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 180ാമത്തെ ഇന്ത്യക്കാരനാണ് ഏബ്രഹാം ജോയി.
ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ സഞ്ജയ് അൻസാനിക്ക് ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ