സന്ദർലാൻഡ്:  സന്ദർലാൻഡിലെ മലയാളി കത്തോലിക്ക വിശ്വാസികൾ  ഫാ. സജി തോട്ടത്തിലിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള പാരിഷ് ഡേ  21 ശനിയാഴ്ച രാവിലെ 10.15 ന് ആഘോഷമായ വിശുദ്ധ ബലിയോടെ തുടക്കമാകും. തുടർന്ന് നടക്കുന്ന ബൈബിൾ ക്വിസ് ഇടവകയിലുള്ള നാല് ഫാമിലി യൂണിറ്റുകളുടെ വാശിയേറിയ പങ്കാളിത്തം കൊണ്ട് സമ്പന്നമാകും. കുട്ടികൾക്ക് മാത്രമായി ഇത്തവണ ബൈബിൾ ക്വിസ് നടത്തുകയും വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും  നൽകുന്നതായിരിക്കും. ഇടവക വികാരി ഫാ.  മൈക്കിൽ മക്കോയ് മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തിൽ സന്ദർലാൻഡിലെ മലയാള വിശ്വാസ സമൂഹം ഒന്നടങ്കം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.