സകത്തിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മലയാളി മരിച്ചു. കരുനാഗപ്പള്ളി തഴവ കടത്തുർ ആലപ്പുറത്തുവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കൃഷ്ണകുമാർ ആണു മരിച്ചത്. പരേതന് 45 വയസായിരുന്നു പ്രായം.

ആറുനില താമസസമുച്ചയത്തിന്റെ മേൽനോട്ട ചുമതലയുള്ള കൃഷ്ണകുമാർ വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞതു പരിശോധിക്കുന്നതിനിടെ കാൽവഴുതി പൈപ്പിനായി കെട്ടിടങ്ങളിൽ നിർമ്മിക്കുന്ന ചാലിൽ വീഴുകയായിരുന്നു. രാവിലെ കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നു കണ്ടെത്തിയത്.

ഇരുപതുവർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണു കൃഷ്ണകുമാർ. രാജമ്മയാണു മാതാവ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ച നാട്ടിൽ കൊണ്ടുപോകാനാകുമെന്നാണു പ്രതീക്ഷ.