- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിനെത്തിയ മലയാളി മദീനയിൽ മരിച്ചു; മരണപ്പെട്ടതുകൊല്ലം സ്വദേശി അബ്ദുറഹീം മുസ്ലിയാർ
റിയാദ്:ഹജ്ജ് കർമത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി മദീനയിൽ മരിച്ചു.കൊല്ലം കണ്ണനല്ലൂർ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്ലിയാരുടെ മകൻ അബ്ദുറഹീം മുസ്ലിയാർ (62) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥന കഴിഞ്ഞിരിക്കവേ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിൻകുഴി, പരവൂർ, ഇടവ, ഓയൂർ എന്നിവിടങ്ങളിൽ ഖത്തീബ് ആയും സദർ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കണ്ണനല്ലൂർ ചിഷ്തിയ മദ്റസയിൽ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കി. ഭാര്യ: ഹബീബ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അൻവർ, മുഹമ്മദ് അസ്ഹറുദ്ദീൻ. മരുമകൾ: സൗമി.
Next Story