- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പണി പൂർത്തിയായ കെട്ടിടത്തിലെ ലിഫ്ട് പരിശോധിക്കുന്നതിനിടെ യുവ എൻജിനിയർ അപകടത്തിൽപ്പെട്ടു മരിച്ചു; അകാലത്തിൽ വിടപറഞ്ഞത് പ്രവാസി സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന അങ്കമാലി സ്വദേശി ടിബിൻ വർഗീസ്
കുവൈത്ത് സിറ്റി: യുവ ഇലക്ട്രിക്കൽ എൻജിനിയർ ജോലിക്കിടെ ലിഫ്ടിൽ കുടുങ്ങി മരിച്ചു. അങ്കമാലി എലവൂർ കല്ലറയ്ക്കൽ വർഗീസിന്റെ മകൻ ടിബിൻ വർഗീസ് കല്ലറയ്ക്കൽ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പണി പൂർത്തിയായ കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റ് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. തകരാറിലായ ലിഫ്റ്റിൽ നിന്നും താഴേക്കു വീഴുകയായിരുന്നു. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം എന്ന് കണക്കാക്കുന്നു. ഉച്ചയായിട്ടും ടിബിനെ കാണാതായതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടനിലയിൽ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കുവൈത്ത് അഹമ്മദിയയിലെ ഇന്റർനാഷണൽ ഇലവറ്റെഴ്‌സ് കമ്പനിയിലെ എൻജിനീയർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. മാതാവ് റോസ് ലി വർഗീസ്. അവിവാഹിതനാണ്. രണ്ടു സഹോദരിമാർ കൂടിയുണ്ട്. ഒരു സഹോദരി ടീനയും ഭർത്താവ് ബിജു പാപ്പച്ചനും കുവൈറ്റിലാണ്. 8 മാസം മുമ്പാണ് ജോലി തേടി കുവൈത്തിലെത്തിയത്. കുവൈത്തിലെ എസ്എംസിഎ അബ്ബാസിയ ഇൻഫന്റ് ജീസസ് ഫാമിലി യൂണിറ്റിലെ സജീവ അംഗവും അബ്ബാസിയ സെന്റ് ഡാനിയേൽ
കുവൈത്ത് സിറ്റി: യുവ ഇലക്ട്രിക്കൽ എൻജിനിയർ ജോലിക്കിടെ ലിഫ്ടിൽ കുടുങ്ങി മരിച്ചു. അങ്കമാലി എലവൂർ കല്ലറയ്ക്കൽ വർഗീസിന്റെ മകൻ ടിബിൻ വർഗീസ് കല്ലറയ്ക്കൽ (27) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പണി പൂർത്തിയായ കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റ് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. തകരാറിലായ ലിഫ്റ്റിൽ നിന്നും താഴേക്കു വീഴുകയായിരുന്നു. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം എന്ന് കണക്കാക്കുന്നു. ഉച്ചയായിട്ടും ടിബിനെ കാണാതായതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടനിലയിൽ കണ്ടെത്തിയത്.
അഞ്ച് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കുവൈത്ത് അഹമ്മദിയയിലെ ഇന്റർനാഷണൽ ഇലവറ്റെഴ്‌സ് കമ്പനിയിലെ എൻജിനീയർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. മാതാവ് റോസ് ലി വർഗീസ്. അവിവാഹിതനാണ്. രണ്ടു സഹോദരിമാർ കൂടിയുണ്ട്. ഒരു സഹോദരി ടീനയും ഭർത്താവ് ബിജു പാപ്പച്ചനും കുവൈറ്റിലാണ്.
8 മാസം മുമ്പാണ് ജോലി തേടി കുവൈത്തിലെത്തിയത്. കുവൈത്തിലെ എസ്എംസിഎ അബ്ബാസിയ ഇൻഫന്റ് ജീസസ് ഫാമിലി യൂണിറ്റിലെ സജീവ അംഗവും അബ്ബാസിയ സെന്റ് ഡാനിയേൽ കബോണി ഇടവകാംഗവുമായിരുന്നു.കുവൈത്ത് യൂത്ത് കോറസ് ഗായകസംഘത്തിലും സജീവമായി പ്രവർത്തിച്ചിരുന്ന ടിബിൻ സംഘടനാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
മഹേന്ദ്ര ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നായിരുന്നു ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂർത്തിയാക്കിയത്. അയിരൂർ സെന്റ് തോമസ് ഹൈസ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്‌കാരം പിന്നീട് എലവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.