- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഫേസ്ബുക്ക് വഴി മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം; ഖത്തറിൽ മലയാളി യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത മലയാളി അദ്ധ്യാപികക്ക് ഖത്തറിൽ ജോലി നഷ്ടമായതിന് പിന്നാലെ മറ്റൊരു മലയാളി കൂടി വെട്ടിലായി. ഫെയ്‌സ് ബുക്ക് വഴി മുസ്ലിങ്ങൾക്കെതിരേ വർഗീയ പരാമർശം നടത്തിയ മലയാളി യുവാവിനാണ് ഇപ്പോൾ കമ്പനിയിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത. റസ്ലാഫാനിലെ ഗ്യാസ് കമ്പ
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത മലയാളി അദ്ധ്യാപികക്ക് ഖത്തറിൽ ജോലി നഷ്ടമായതിന് പിന്നാലെ മറ്റൊരു മലയാളി കൂടി വെട്ടിലായി. ഫെയ്‌സ് ബുക്ക് വഴി മുസ്ലിങ്ങൾക്കെതിരേ വർഗീയ പരാമർശം നടത്തിയ മലയാളി യുവാവിനാണ് ഇപ്പോൾ കമ്പനിയിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത. റസ്ലാഫാനിലെ ഗ്യാസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് സഹപ്രവർത്തകരുടെയും മറ്റും പരാതിയെ തുടർന്ന് ജോലി നഷ്ടമായത്.
ഹിന്ദുക്കൾ ഒന്നടങ്കം ഇറങ്ങിയാൽ മുസ്‌ലിങ്ങൾ പാക്കിസ്ഥാനിൽ പോകേണ്ടി വരുമെന്നും നിലയ്ക്ക് നിന്നില്ലെങ്കിൽ മുസ്‌ലിം സ്ത്രീകളെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുമെന്നും ധ്വനിപ്പിക്കുന്ന രീതിയിലാണ് ഇയാൾ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്. ഇതിനേതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി ശ്യാം ശശിധരൻ പിള്ള യെന്നാണ് ഇയാളുടെ എഫ്ബി പ്രാഫൈലിലെ ഡീറ്റെയിൽസ്.
ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.അന്യരാജ്യത്ത് നിന്ന് മതവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ഗുരുതര ഭവിഷ്യത്തുകൾക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കാതെ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് മലയാളികളായ മറ്റു പ്രവാസികൾക്ക് ഉൾപ്പെടെ പ്രയാസം സൃഷ്ടിക്കുന്നതായി ഭൂരിപക്ഷം പേരും വാദിക്കുന്നു.