ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലികുട്ടിയുടെയും മകൻ അജീഷ് അലക്‌സ് (39) ആണ് മരിച്ചത്. എട്ട് വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന അദ്ദേഹം നാസർ ബിൻ ഖാലിദ് ഗ്രൂപ്പിൽ സെയിൽസ്മാനായിരുന്നു.

ഭാര്യ ടീന ജോസഫ് ഹമദ് മെഡിക്കൽ കോർപറേഷന്റെ വക്‌റ ആശുപത്രിയിൽ നഴ്‌സാണ്. മക്കൾ - റയാൻ, റോവൻ, മിന. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.