- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസസ്ഥലത്ത് മൂട്ടയെ കൊല്ലാൻ വിഷ പ്രയോഗം നടത്തി രണ്ട് ഫീലിപ്പിൻസുകാർ മരിച്ച സംഭവം; ദുബൈയിൽ രണ്ട് മലയാളികൾക്ക് തടവും പിഴയും
മൂട്ടയെ കൊല്ലാൻ വിഷപ്രോയഗം നടത്തി വെട്ടിലായിരിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന പ്രവാസി മലയാളികളായ രണ്ട് പേർ. കഴിഞ്ഞ ജൂലൈയിൽ താമസസ്ഥലത്ത് മൂട്ടയ്ക്ക് മാരകമായ വിഷം വച്ചത് മൂലം തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഫിലിപ്പിൻ സ്വദേശികളായ രണ്ട് പേർ മരിച്ചതാണ് മലയാളികളെ ജയലഴിക്കുള്ളിലാക്കാൻ കാരണം. സംഭവത്തിൽ ദുബൈ ക്രിമിനൽ കോടതി നാലു ല
മൂട്ടയെ കൊല്ലാൻ വിഷപ്രോയഗം നടത്തി വെട്ടിലായിരിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന പ്രവാസി മലയാളികളായ രണ്ട് പേർ. കഴിഞ്ഞ ജൂലൈയിൽ താമസസ്ഥലത്ത് മൂട്ടയ്ക്ക് മാരകമായ വിഷം വച്ചത് മൂലം തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഫിലിപ്പിൻ സ്വദേശികളായ രണ്ട് പേർ മരിച്ചതാണ് മലയാളികളെ ജയലഴിക്കുള്ളിലാക്കാൻ കാരണം. സംഭവത്തിൽ ദുബൈ ക്രിമിനൽ കോടതി നാലു ലക്ഷം ദിർഹം നഷ്ടപരിഹാരവും തടവുമാണ് മലയാളികൾക്ക് ശിക്ഷ വിധിച്ചത്.
കണ്ണൂർ പാടിയോട്ട് ചാൽ സ്വദേശി വി.പി ജോൺസണും കൂടെ ജോലി ചെയ്യുന്ന ബിജു മേനോനുമാണ് മൂട്ടക്ക് മരുന്ന് വച്ച് രണ്ട് പേർ മരിച്ച സംഭവത്തിലെ പ്രതികൾ്. ആറു പേർ താമസിക്കുന്ന മുറിയിൽ ജൂലൈ മാസത്തിലായിരുന്നു മൂട്ടയെ കൊല്ലാൻ മരുന്ന് വച്ചത്. 'ബോംബ്' എന്നറിയപ്പെടുന്ന മാരകമായ ഫോസ്പിൻ കലർന്ന മരുന്ന് കാരണം തൊട്ടടുത്ത മുറിയിൽ താമസിച്ച ഫിലിപ്പീൻസ് സ്വദേശിയായ അച്ഛനും മകളുമാണ് കൊല്ലപ്പെട്ടത്.
മലയാളികളായ ഇരുവർക്കും പുറമെ മരുന്ന് കൈമാറിയ ഒരു ഇന്ത്യക്കാരനും ഒരു ബംഗഌദേശിയും കേസിൽ പ്രതികളാണ്. ജയിൽശിക്ഷക്കു പുറമെ നാല് ലക്ഷം ദിർഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നൽകുകയും വേണം. ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് കേസിൽപെട്ട മലയാളികൾ. പ്രശ്‌നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.