- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബത്തെ ഗുരുതരാവസ്ഥയിലാക്കിയത് ബോട്ടുലിസം അല്ലെന്ന് പ്രാഥമിക പരിശോധനാ ഫലം; വിഷവസ്തുക്കൾ ഭക്ഷണത്തിൽ കലർന്നോയെന്ന് സംശയം
ഓക് ലാന്റ്: ന്യൂസിലന്റിൽ വേട്ടയാടിപിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലയാളി കുടുംബത്തിലെ മൂന്നു പേർക്കും ബോട്ടുലിസം എന്ന രോഗാവസ്ഥയല്ലെന്ന് റിപ്പോർട്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്ക് കാരണം. മണ്ണിൽ കാണുന്ന ഈ ബാക്ടീരിയ നല്ലവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തുന്നത്. നന്നായി സൂക്ഷിക്കാത്തതും അശ്രദ്ധമായി ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കളിലും ഈ ബാക്ടീരിയ ബാധിക്കാം. മാരകമായ ബോട്ടുലിസം ബാധ മൂവർക്കും ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവന്ന പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ന്യൂസിലന്റിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ(35) ഭാര്യ സുബി ബാബു(32) ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ(62) എന്നിവരെയാണ് കഴിഞ്ഞ നവംബർ 10 -നു ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഓക് ലാന്റ്: ന്യൂസിലന്റിൽ വേട്ടയാടിപിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലയാളി കുടുംബത്തിലെ മൂന്നു പേർക്കും ബോട്ടുലിസം എന്ന രോഗാവസ്ഥയല്ലെന്ന് റിപ്പോർട്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്ക് കാരണം. മണ്ണിൽ കാണുന്ന ഈ ബാക്ടീരിയ നല്ലവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തുന്നത്. നന്നായി സൂക്ഷിക്കാത്തതും അശ്രദ്ധമായി ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കളിലും ഈ ബാക്ടീരിയ ബാധിക്കാം. മാരകമായ ബോട്ടുലിസം ബാധ മൂവർക്കും ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവന്ന പരിശോധനാ ഫലം വ്യക്തമാക്കുന്നത്.
ന്യൂസിലന്റിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ(35) ഭാര്യ സുബി ബാബു(32) ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ(62) എന്നിവരെയാണ് കഴിഞ്ഞ നവംബർ 10 -നു ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടർമാർ ആദ്യം നൽകിയ സൂചന.
ഇവർ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്.
അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബർ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നൽകിയ ഡിസ്ചാർജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബോട്ടുലിസമല്ലെങ്കിൽ മറ്റെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാൻ അധികൃതർക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന 1080 എന്ന വിഷവസ്തു ഉൾപ്പെടെയുള്ളവയാണോ കാരണം എന്നതിനെക്കുറിച്ച് സംശയമുണ്ടെന്ന് ഷിബുവിന്റെ കുടുംബസുഹൃത്തുകൾ പറയുന്നത്.
ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇവർ വ്യക്തമായി സംസാരിക്കാനും പതിയെ നടക്കാനും തുടങ്ങിയിട്ടുണ്ട്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് ഷിബുവും കുടുംബവും. അഞ്ചുവർഷം മുമ്പ് ന്യൂസീലൻഡിലെത്തിയതാണ് ഷിബുവും കുടുംബവും. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്സാണ്. മൂന്നുപേരും അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് ഇവർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നില്ല.
പന്നിയിറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛർദ്ദിൽ തുടങ്ങി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോൺചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുമ്പോഴേക്കും ഷിബുവും കുഴഞ്ഞ് ബോധംകെട്ട് വീണിരുന്നു. ഷിബുവിനും സുബിക്കും ഏഴുവയസ്സും ഒരുവയസ്സുമുള്ള രണ്ട് പെൺമക്കളാണുള്ളത്. അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതോടെയാണ് ഷിബു ആംബുലൻസിന് ഫോൺചെയ്തത്. എന്നാൽ കോൾ മുഴുവനാകും മുമ്പുതന്നെ ഷിബുവും കുഴഞ്ഞുവീണു.
ആറ് മാസം മുമ്പാണ് ഷിബുവിന്റെ മാതാവ് ന്യൂസിലാൻഡിൽ എത്തിയത്. ഇവർക്ക് ന്യൂസീലൻഡിലെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അുകൊണ്ട് തന്നെ ചില ബുദ്ധിമുട്ടുകളും കുടുംബം ഇവർക്ക് നേരിടേണ്ടി വന്നു.