- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോളിൽ രാജ്യങ്ങളുടെ ആദ്യ നൂറിൽ പോലും എത്താത്ത ഇന്ത്യക്ക് അഭിമാനമായി ഒരു മലയാളി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനാവുന്നു; തൃശ്ശൂർ മാള സ്വദേശി ജസ്റ്റിൻ ജോസ് ഇനി യുണൈറ്റഡ് ടീമിന് തന്ത്രങ്ങൾ മെനയും
ലണ്ടൻ: ലോകത്തെ ഏറ്റവും മാസ്മരിക ശക്തിയുള്ള കായിക ഇനം ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവൂ ഫുട്ബോൾ. പട്ടിണി പാവങ്ങൾ മുതൽ അതി സമ്പന്നർ വരെ ഒരുപോലെ ആഘോഷിക്കുന്ന ഏക കായിക ഇനമാണ് ഫുട്ബോൾ. നമ്മൾ ജീവിക്കുന്ന ബ്രിട്ടണിൽ ഇതൊരു മതം തന്നെയാണ്. എന്നാൽ ആദ്യ നൂറു രാജ്യങ്ങളുടെ പട്ടികയിൽ പോലും ഉൾപ്പെടാൻ ഇന്ത്യയ്ക്ക് ഒരിക്കലും അവസരം ഉണ്ടായിട്ടില്ല. ആദ്യമായി ഒരു യൂത്ത് വേൾഡ് കപ്പ് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ ജനതയുടെ ഫുട്ബോൾ സ്നേഹം എല്ലാവരും അടുത്തറിഞ്ഞതാണ്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും ഒരു ഇന്ത്യാക്കാരൻ - അല്ല ഒരു മലയാളി ഇംഗ്ലീഷ് ടീമിന്റെ പരിശീലകൻ ആവുന്നു എന്നു കേട്ടാലോ. എന്നാൽ അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഫിഫ്ത്ത് ഡിവിഷൻ ടീമായ സട്ടൻ യുണൈറ്റഡ് വനിതാ എഫ്‌സിയുടെ ഹെഡ് കോച്ചായി നിയമിതനായിരിക്കുന്നത് തൃശ്ശൂർ മാളയിലെ കോട്ടമുറി എടാട്ടുകാരൻ വീട്ടിലെ ഇ കെ ജസ്റ്റിൻ ജോസാണ്. യുവേഫയുടെ ബി ലൈസൻസുള്ള മലയാളി കൂടിയാണ് ജസ്റ്റിൻ ജോസ്. കഴിഞ്ഞ ജൂണിലാണ് ജസ്റ്റിൻ ജോസ് സട്ടൺ ക്ലബ്ബിലെത്തിയത്. ജസ്റ്റിന്റെ കീവിൽ പരിശീലനം ആരംഭിച്ച ട
ലണ്ടൻ: ലോകത്തെ ഏറ്റവും മാസ്മരിക ശക്തിയുള്ള കായിക ഇനം ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവൂ ഫുട്ബോൾ. പട്ടിണി പാവങ്ങൾ മുതൽ അതി സമ്പന്നർ വരെ ഒരുപോലെ ആഘോഷിക്കുന്ന ഏക കായിക ഇനമാണ് ഫുട്ബോൾ. നമ്മൾ ജീവിക്കുന്ന ബ്രിട്ടണിൽ ഇതൊരു മതം തന്നെയാണ്. എന്നാൽ ആദ്യ നൂറു രാജ്യങ്ങളുടെ പട്ടികയിൽ പോലും ഉൾപ്പെടാൻ ഇന്ത്യയ്ക്ക് ഒരിക്കലും അവസരം ഉണ്ടായിട്ടില്ല. ആദ്യമായി ഒരു യൂത്ത് വേൾഡ് കപ്പ് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ ജനതയുടെ ഫുട്ബോൾ സ്നേഹം എല്ലാവരും അടുത്തറിഞ്ഞതാണ്.
ഇതൊക്കെയാണ് സ്ഥിതിയെങ്കിലും ഒരു ഇന്ത്യാക്കാരൻ - അല്ല ഒരു മലയാളി ഇംഗ്ലീഷ് ടീമിന്റെ പരിശീലകൻ ആവുന്നു എന്നു കേട്ടാലോ. എന്നാൽ അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഫിഫ്ത്ത് ഡിവിഷൻ ടീമായ സട്ടൻ യുണൈറ്റഡ് വനിതാ എഫ്‌സിയുടെ ഹെഡ് കോച്ചായി നിയമിതനായിരിക്കുന്നത് തൃശ്ശൂർ മാളയിലെ കോട്ടമുറി എടാട്ടുകാരൻ വീട്ടിലെ ഇ കെ ജസ്റ്റിൻ ജോസാണ്. യുവേഫയുടെ ബി ലൈസൻസുള്ള മലയാളി കൂടിയാണ് ജസ്റ്റിൻ ജോസ്.
കഴിഞ്ഞ ജൂണിലാണ് ജസ്റ്റിൻ ജോസ് സട്ടൺ ക്ലബ്ബിലെത്തിയത്. ജസ്റ്റിന്റെ കീവിൽ പരിശീലനം ആരംഭിച്ച ടീം ഇപ്പോൾ ആറു കളികളിൽ നിന്നായി 14 പോയിന്റ് നേടി ഒന്നാംസ്ഥാനത്താണ്. ചെറുപ്പത്തിൽ മുതിർന്നവർക്കൊപ്പം പന്തുതട്ടിയ ജസ്റ്റിൻ സ്‌കൂൾ ടീമിലും പിന്നീട് ഫുട്‌ബോൾ ടൂർണമെന്റുകളിലും കളിച്ചു. പക്ഷേ, പരിക്ക് വിടാതെ പിന്തുടർന്നതോടെ നാട്ടിലെ കോച്ച് തോമസിന്റെ ശിക്ഷണത്തിൽ കോച്ചിങ് രംഗത്തേക്കു മാറുകയായിരുന്നു. ഇതിനിടെ 2010ൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കുകയും മുംബൈ എയർ ഇന്ത്യയിൽ ജോലി ലഭിക്കുകയും ചെയ്തു.
എന്നാൽ ഫുട്‌ബോളിനോടുള്ള പ്രണയം ജസ്റ്റിനെ ജോലിയിൽ തുടരാൻ അനുവദിച്ചില്ല. അങ്ങനെ, ജസ്റ്റിൻ ജോലി അവസാനിപ്പിച്ച് തോമസിനൊപ്പം എഎഫ്‌സി വിഷൻ ഇന്ത്യാ പ്രൊജക്റ്റിന്റെ ഭാഗമായി ബിവി എംഎച്ച്എസ് കല്ലേറ്റുംകരയിൽ പരിശീലന ക്യാംപ് ആരംഭിക്കുകയായിരുന്നു. തുടർന്നാണ് 2011ൽ യുവേഫയുടെ ബി ലൈസൻസ് നേടാൻ ഇംഗ്ലണ്ടിലെത്തിയത്. 2012ൽ റോഹാംപ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ ഹെഡ് കോച്ചും മാനേജറുമായി ചുമതലയേൽക്കുകയായിരുന്നു. ടിഎം യുനൈറ്റഡ് എഫ്‌സി (അണ്ടർ-14), ആഴ്‌സനൽ ഡെവലപ്‌മെന്റ് സെന്റർ (അണ്ടർ-7, 10) സ്‌കൂൾ ടീം, എഎഫ്‌സി വിംബിൾഡൺ (അണ്ടർ-14 ഗേൾസ് ടീം), സ്‌പോർട്സ്റ്റാക്ക് അക്കാദമി ടീമുകളെയും പരിശീലിപ്പിച്ചു.
സട്ടൺ എഫ്‌സിയിൽ നിയമനം ലഭിച്ചശേഷം 6-1ന് ക്രിസ്റ്റൽ പാലസ് റിസർവിനെ തോൽപ്പിച്ചത് ജസ്റ്റിനെ ശ്രദ്ധേയനാക്കിയ നേട്ടമായിരുന്നു. താമസിയാതെ മികച്ച കമ്മ്യൂണിറ്റി കോച്ചിനുള്ള അവാർഡും ജസ്റ്റിനെ തേടിയെത്തി. ജസ്റ്റിന്റെ ഇഷ്ട ടീമുകൾ ആഴ്‌സനലും അർജന്റീനയും പരിശീലകർ മൗറീഷ്യോയും ഗാർഡിയോളയുമാണ്. ജസ്റ്റിന്റെ മാതാവ് മേരി ജോസ്. സഹോദരൻ ജസ്വിൻ ജോസ്.