- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഇടംപിടിച്ചു മലയാളി വിദ്യാർത്ഥിനി; എക്‌സ് ഫാക്ടറിൽ പങ്കെടുത്ത ഷോ ടീമിൽ ബ്രിട്ടനിൽ താമസിക്കുന്ന അതിഥി സുജിത് ഇടംപിടിച്ചത് 3000 കുട്ടികളെ പിന്തള്ളി; ഒമ്പതു വയസുകാരി കൊച്ചു മിടുക്കി പ്രിയങ്കരിയാകുന്നത് ഇങ്ങനെ
ലണ്ടൻ: പാശ്ചാത്യലോകത്തെ ഏറ്റവും ശ്രദ്ധേയ പരിപാടിയായ എക്‌സ് ഫാക്ടർ ഷോയിൽ ശ്രദ്ധേയയി ഒരു മലയാളി സാന്നിധ്യവും. മുതിർന്നവരും കുട്ടികളും ഒരുപോലെ ആഘോഷിക്കുന്ന ലൈവ് ടിവി ഷോയിൽ ഇടംപിടിച്ചത് യുകെയിലുള്ള മലയാളി വിദ്യാർത്ഥിനിയാണ്. ഒൻപതു വയസ്സുള്ള അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മലയാളിയായ പെൺകുട്ടി അതിഥി സുജിത്താണ് എക്‌സ് ഫാക്ടർ ഷോയിൽ പങ്കെടുക്കുന്ന ടീമിൽ ഇടംപിടിച്ചത്. സ്‌കൂളിൽ ഒരു നേറ്റിവിറ്റി ഷോയിൽ പോലും ചങ്കിടിപ്പ് മൂലം പിന്നോക്കം വലിയുന്ന കുട്ടികൾക്കിടയിലാണ് 3000 പേരെ തോൽപ്പിച്ച് ഓഡിഷൻ റൗണ്ട് പൂർത്തിയാക്കി ദിവസവും എന്ന വിധം വെസ്റ്റ് ഏൻഡ് ഷോയുടെ ഭാഗമായി ലണ്ടനിലെ തിയറ്ററുകളിൽ ഈ പെൺകുട്ടി കയ്യടി നേടുന്നത്. ഡിസംബർ മാസം ബ്രിട്ടീഷ് സ്‌കൂളുകൾ ലൈവ് ഷോകൾ കാണിക്കാൻ കുട്ടികളുമായി തിയറ്റർ തേടി നടക്കുമ്പോൾ സ്വന്തം സ്‌കൂളിൽ നിന്ന് എത്തുന്ന സഹപാഠികളുടെ മുന്നിലും പെർഫോം ചെയ്യാനുള്ള ഭാഗ്യമാണ് പാലക്കാട് കുടുംബ വേരുകളുള്ള അതിഥി സുജിതിനെ കാത്തിരിക്കുന്നത്. ഇതിനകം അനേകം വേദികൾ പങ്കിട്ടു കഴിഞ്ഞ സ്‌കൂൾ ഓഫ് റോക് ഷോ ആയിരക്ക
ലണ്ടൻ: പാശ്ചാത്യലോകത്തെ ഏറ്റവും ശ്രദ്ധേയ പരിപാടിയായ എക്‌സ് ഫാക്ടർ ഷോയിൽ ശ്രദ്ധേയയി ഒരു മലയാളി സാന്നിധ്യവും. മുതിർന്നവരും കുട്ടികളും ഒരുപോലെ ആഘോഷിക്കുന്ന ലൈവ് ടിവി ഷോയിൽ ഇടംപിടിച്ചത് യുകെയിലുള്ള മലയാളി വിദ്യാർത്ഥിനിയാണ്. ഒൻപതു വയസ്സുള്ള അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മലയാളിയായ പെൺകുട്ടി അതിഥി സുജിത്താണ് എക്‌സ് ഫാക്ടർ ഷോയിൽ പങ്കെടുക്കുന്ന ടീമിൽ ഇടംപിടിച്ചത്.
സ്‌കൂളിൽ ഒരു നേറ്റിവിറ്റി ഷോയിൽ പോലും ചങ്കിടിപ്പ് മൂലം പിന്നോക്കം വലിയുന്ന കുട്ടികൾക്കിടയിലാണ് 3000 പേരെ തോൽപ്പിച്ച് ഓഡിഷൻ റൗണ്ട് പൂർത്തിയാക്കി ദിവസവും എന്ന വിധം വെസ്റ്റ് ഏൻഡ് ഷോയുടെ ഭാഗമായി ലണ്ടനിലെ തിയറ്ററുകളിൽ ഈ പെൺകുട്ടി കയ്യടി നേടുന്നത്. ഡിസംബർ മാസം ബ്രിട്ടീഷ് സ്‌കൂളുകൾ ലൈവ് ഷോകൾ കാണിക്കാൻ കുട്ടികളുമായി തിയറ്റർ തേടി നടക്കുമ്പോൾ സ്വന്തം സ്‌കൂളിൽ നിന്ന് എത്തുന്ന സഹപാഠികളുടെ മുന്നിലും പെർഫോം ചെയ്യാനുള്ള ഭാഗ്യമാണ് പാലക്കാട് കുടുംബ വേരുകളുള്ള അതിഥി സുജിതിനെ കാത്തിരിക്കുന്നത്.
ഇതിനകം അനേകം വേദികൾ പങ്കിട്ടു കഴിഞ്ഞ സ്‌കൂൾ ഓഫ് റോക് ഷോ ആയിരക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഇതാദ്യമായല്ല അതിഥി സ്റ്റേജിൽ എത്തുന്നതും. ഏഴു വയസ്സ് മുതൽ മനോഹരമായി പാടുന്ന അതിഥി 360 ആർട്‌സ് എന്ന ട്രൂപ്പിന് വേണ്ടിയാണു ആദ്യം വേദിയിൽ എത്തുന്നത്. പാട്ടിനൊപ്പം കൈമുതലായുള്ള അഭിനയ പ്രതിഭ കൂടിയാണ് അതിഥിയെ ഏവരും കൊതിക്കുന്ന വെസ്റ്റ് ഏൻഡിന്റെ വേദിയിൽ എത്തിച്ചത്.
ഹോളിവുഡ് ചിത്രമായ സ്‌കൂൾ ഓഫ് റോക്കിന് ലഭിക്കുന്ന മ്യൂസിക് തീം ഷോയാണ് ഇപ്പോൾ ലണ്ടനിലെ വെസ്റ്റ് ഏൻഡ് ബാനറിൽ അരങ്ങേറുന്നത്. ആൻഡ്രൂ ലോയ്ഡ് വെബ് സംഗീതവും ജൂലിയൻ ഫെൽലോസ് രചനയും ഗ്ലെൻ സ്ലേറ്റർ സംഗീത രചനയും നിർവഹിച്ച ഷോ ദിവസവും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടത്തുന്നത്. ക്രിസ്മസ്, ന്യൂയർ സീസൺ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഷോക്ക് വേണ്ടി സ്‌കൂളിൽ നിന്നും പ്രത്യേക അനുവാദത്തോടെയാണ് അതിഥി പങ്കെടുക്കുന്നതും.
യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ശമ്പളക്കാരി
പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആയിരക്കണക്കിന് പൗണ്ട് ശമ്പളം ജോലി ചെയ്തു സമ്പാദിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? അൽപ്പം അവിശ്വസനീയം ആണെങ്കിലും വിശ്വസിച്ചേ പറ്റൂ. ആറു മാസത്തേക്ക് തിയറ്റർ ഷോക്ക് വേണ്ടി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്ന അതിഥി ഇക്കാലത്തിനിടയിൽ ഏറ്റവും കുറഞ്ഞത് 6000 പൗണ്ട് എങ്കിലും കണ്ടെത്തിയേക്കും. ഷോ കരാർ ഏറ്റെടുത്തിരിക്കുന്ന പരസ്യ ഏജൻസിയുമായുള്ള കരാർ പ്രകാരം (സിനിമ താരങ്ങളുടേതു പോലെ) തുക വെളിയിൽ പറയാൻ പാടില്ലാത്തതിനാൽ ഊഹിക്കുകയെ നിർവാഹം ഉള്ളൂ. പക്ഷെ സമാന തരത്തിൽ ബുക്ക് ചെയ്യപ്പെടുന്ന താരങ്ങൾക്കു ലഭിക്കുന്ന പണം തന്നെ അതിഥിക്കും ലഭിക്കും.
സ്‌കൂൾ ഓഫ് റോക്കിലെ ലീഡ് താരം എന്ന നിലയിൽ കൂടുതൽ ലഭിക്കാനേ സാധ്യതയുള്ളൂ. അടുത്ത വർഷം ഫെബ്രുവരി വരെ ഷോ നടക്കുന്നതിനാൽ അദിതിയുടെ വേഷത്തെ പറ്റി കൂടുതൽ വിവരിക്കുവാനും പബ്ലിക് റിലേഷൻ ഏജൻസി അനുവാദം നൽകുന്നില്ല. എങ്കിലും സംഗീതത്തെ അഗാധമായി സ്‌നേഹിക്കുന്ന ഒരു പാട്ടുകാരൻ അൽപ്പം പണം കൂടുതലായി കണ്ടെത്താൻ പാർട്ട് ടൈം ജോലിക്കു വേണ്ടി സ്‌കൂളിൽ സപ്ലൈ ടീച്ചർ ആയി എത്തുന്നതും കുട്ടികളുമായി പാട്ടിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നതുമാണ് സ്‌കൂൾ ഓഫ് റോക്കിന്റെ പ്രമേയം. മാത്രമല്ല ഒരു ക്ലാസ്സിലെ കുട്ടികൾ ഹെഡ് ടീച്ചറും മാതാപിതാക്കളും അറിയാതെ ബാൻഡ് മ്യൂസിക്കിൽ അജയ്യരായി മാറുന്നതും ഈ ഷോ കാണികളിൽ ഏറെ ആവേശം സൃഷ്ടിക്കുകയാണ്.
പാട്ടു വന്നത് അമ്മ വഴി
പാലക്കാട് സ്വദേശികളായ സുജിത് മരുത്തിങ്കലിന്റെയും അർച്ചന സുജിത്തിന്റെയും ഏക മകൾക്കു പാട്ടിന്റെ വരദാനം ലഭിച്ചത് അമ്മയിൽ നിന്ന് തന്നെ. ശുദ്ധ ക്ലിസിക്കൽ സംഗീതം പഠിച്ച അർച്ചന പാട്ടിന്റെ നൈർമ്മല്യത്തിൽ വിശ്വസിക്കുന്ന കാരണം പാട്ടിനെ കൊല്ലാക്കൊല ചെയ്യുന്ന പാട്ടു പരിപാടികളിൽ പങ്കെടുക്കാറില്ല. എന്നാൽ കുടുംബ സദസ്സുകളിൽ, പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പാടുകയും ചെയ്യും.
തന്റെ മുത്തശ്ശിയിൽ നിന്നും പാട്ടു പഠിച്ച അർച്ചനയുടെ കുടുംബത്തിൽ എല്ലാവരും തന്നെ പാട്ടിനെ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും നന്നായി പാടുകയും ചെയ്യുന്നവരാണ്. പാലക്കാടൻ സംഗീതം ആവോളം തലമുറയായി പകർന്നു കിട്ടിയ കുടുംബത്തിലെ ഇളമുറക്കാരിയായ അതിഥിക്ക് പാടേണ്ടി വന്നത് പാശ്ചാത്യ സംഗീതം ആണെന്നത് വിധിയുടെ കൗതുകം. വെറും മൂന്നു വയസ്സുള്ളപ്പോൾ പാട്ടിന്റെ വഴികളിൽ നടന്നു തുടങ്ങിയതാണ് അതിഥി.
വഴിത്തിരിവായത് 360 ആർട്‌സ്
ചെറുപ്പത്തിലേ പാട്ടിനോട് കമ്പം തോന്നിയ അതിഥിയെ ക്ലാസിക്കൽ വോക്കലും വെസ്റ്റേൺ മ്യൂസിക്കും പഠിപ്പിക്കാൻ അർച്ചന പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. കോഗ്‌നേസിൽ ഐ ടി എൻജിനീയറായ സുജിത്തും അർച്ചനയും മകളുടെ പാട്ടിന്റെ താൽപ്പര്യം കണ്ടറിഞ്ഞപ്പോൾ മകൾക്കു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ചാണ് കൂടെ കൂടിയത്. ഏഴു വയസ്സിൽ സ്‌കൂളിൽ പെർഫോം ചെയ്തു തുടങ്ങിയ അതിഥി എട്ടാം വയസിൽ ബാർനെറ്റിലെ ക്രിസ്മസ് ഷോയിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി പാടിയതോടെയാണ് 360 ആർട്‌സ് അധികൃതരുടെ ശ്രദ്ധയിൽ എത്തിയത്.
അതുവരെ വെറും പാട്ടുപഠിക്കാൻ എത്തുന്ന വിദ്യാർത്ഥി മാത്രം ആയിരുന്നു അതിഥി. കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞു 360 ആർട്‌സ് അധികൃതർ തന്നെയാണ് വെസ്റ്റ് ഏൻഡ് ഓഡിഷന് വേണ്ടി അതിഥിയെ ഏജൻസിക്കു പരിചയപ്പെടുത്തുന്നതും. ഇതോടെ 3000 പേരെ പിന്തള്ളി മലയാളത്തിന്റെ വേരുകൾക്ക് പാശ്ചാത്യ സംഗീതത്തിലും ഇടം പിടിക്കാം എന്ന് തെളിയിക്കാൻ ഉള്ള നിയോഗം ഈ കുരുന്നിന്റെ ചുമലിലായി.
ഇനി തിരക്കിന്റെ ഷോക്കാലം
ഇനിയുള്ള നാളുകൾ സ്‌കൂളും വെസ്റ്റ് ഏൻഡ് ഷോയുമായി തിരക്കിലാണ് അദിതിയുടെ ദിവസങ്ങൾ. ഇക്കഴിഞ്ഞ നവംബർ 26 മുതൽ സ്‌കൂൾ റോക്കിനായി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്ന അതിഥി അടുത്ത ഫെബ്രുവരി വരെ ആഴ്ചയിൽ നാല് ദിവസമെങ്കിലും ഈ ഷോയ്ക്കായി വേഷമണിയും. റ്റോമിക എന്ന കേന്ദ്ര കഥാപാത്രത്തിന്റെ വേഷത്തിലാണ് അതിഥി പ്രത്യക്ഷപ്പെടുന്നത്. ഇതിനകം ആൻഡ്രൂ വെബിന്റെയും മറ്റു പ്രധാന താരങ്ങളുടെയും അരുമയാകാൻ അതിഥിക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌കൂൾ റോക് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് എന്ന വിശേഷണവും അതിഥിക്ക് ഒപ്പമാണ്.
ടൈംസ് അടക്കം ബ്രിട്ടണിലെ സകല മാദ്ധ്യമങ്ങളിലും അദിതിയുടെ ചിത്രങ്ങൾ സഹിതമാണ് ഇപ്പോൾ കല, സാഹിത്യ പേജുകളിൽ സ്‌കൂൾ ഓഫ് റോക്കിന്റെ റിപ്പോർട്ടുകൾ പ്രാസിദ്ധപ്പെടുത്തുന്നത്. അതിഥിയും കൂട്ടുകാരും ആൻഡ്രൂ വെബുമായി പോസ് ചെയ്യുന്ന ചിത്രങ്ങൾ ഗൂഗിൾ സെർച്ചിലും അനവധിയാണ്. ഇതോടെ ലണ്ടനിലെ പ്രധാന ഷോകളിൽ ഇനി അദിതിയുടെ പേര് പ്രത്യക്ഷപ്പെടും എന്നുറപ്പാണ്. ബ്രിട്ടണിലെ മലയാളി കുഞ്ഞുങ്ങൾ കേരളീയ കലകളുടെ പിന്നാലെ പായുമ്പോൾ ബ്രിട്ടീഷ് നാടക, സിനിമ വേദിയിലേക്കുള്ള ആദ്യ ചുവട് വയ്‌പ്പ് ഉണ്ടാകുന്നതു അദിതിയുടെ പേരിലാണ്. ഒരു പക്ഷെ, ഒരു താര പിറവിയുടെ സാക്ഷിയാകുവനുള്ള ഭാഗ്യമായിരിക്കാം സ്‌കൂൾ ഓഫ് റോക്കിലൂടെ മലയാളി സമൂഹത്തിനു ലഭിച്ചിരിക്കുന്നത്.