- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് മലയാളിക്ക് 20 കോടിയുടെ പുതുവൽസര ഭാഗ്യസമ്മാനം; അബുദാബി ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുന്നവരിലേറെയും മലയാളികൾ
അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്ന യുവാവിനാണ് 12 മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്. ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് കോടികൾ സമ്മാനം ലഭിച്ചത്. അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകൾ. ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവു
അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്ന യുവാവിനാണ് 12 മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്.
ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് കോടികൾ സമ്മാനം ലഭിച്ചത്.
അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകൾ.
ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 തവണയും ഇന്ത്യക്കാരെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇവരിൽ കൂടുതലും മലയാളികളുമാണ്. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിന്റെ ജനപ്രീതി ഓരോ മാസവും വർധിച്ചുവരികയാണ്.
നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ദേവാനന്ദൻ പുതുമണം പറമ്പത്ത് എന്നയാൾക്ക് ഒൻപത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപയും (10 ദശലക്ഷം ദിർഹം) കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.