- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചതിന് 70 അടിയും ജയിലും; ഒന്നരമാസം തടവിൽ കഴിഞ്ഞിട്ടും സ്പോൺസറുടെ സമ്മർദ്ദമൂലം പുറത്തിറങ്ങാൻ കഴിയുന്നില്ല; സൗദിയിൽ മലയാളിയുടെ ജയിൽ മോചനം അനന്തമായി നീളുന്നു
ദമാം: സമ്പൂർണ്ണ മദ്യനിരോധനമാണ് സൗദി അറേബ്യയിൽ. മദ്യപാനം വലിയ കുറ്റമാണ് അവിടെ. എല്ലാമറിഞ്ഞു കൊണ്ട് അത് ലംഘിക്കാൻ കുടിയന്മാർ തയ്യാറാവുകയുമുണ്ട്. അങ്ങനെ ചെയ്താൽ അടുത്ത ശിക്ഷയാണ് സൗദിയിൽ. അതു തന്നെയാണ് മലയാളിയായ ജോബി തരകനെ സംഭവിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം അടിയും കിട്ടി. മദ്യപിച്ചുവെന്ന പേരിൽ സൗദിയിൽ മംഗലാപുരം സ്വദേശിക്ക് എഴുപത് അ
ദമാം: സമ്പൂർണ്ണ മദ്യനിരോധനമാണ് സൗദി അറേബ്യയിൽ. മദ്യപാനം വലിയ കുറ്റമാണ് അവിടെ. എല്ലാമറിഞ്ഞു കൊണ്ട് അത് ലംഘിക്കാൻ കുടിയന്മാർ തയ്യാറാവുകയുമുണ്ട്. അങ്ങനെ ചെയ്താൽ അടുത്ത ശിക്ഷയാണ് സൗദിയിൽ. അതു തന്നെയാണ് മലയാളിയായ ജോബി തരകനെ സംഭവിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം അടിയും കിട്ടി.
മദ്യപിച്ചുവെന്ന പേരിൽ സൗദിയിൽ മംഗലാപുരം സ്വദേശിക്ക് എഴുപത് അടിയും തടവും ശിക്ഷ. ദമാമിൽ എട്ടുമാസം മുമ്പു ഡ്രൈവറായി ജോലിക്കെത്തിയ മംഗലാപുരം സ്വദേശിയാണ് മദ്യപിച്ചതിനേത്തുടർന്ന് രണ്ടുമാസമായി ജയിലിൽ കഴിയുന്നത്. മംഗലാപുരം പുത്തൂര് കോശിയുടേയും അന്നമ്മയുടേയും മകനായ ജോബി തരകൻ കോശിയേയാണു മദ്യപിച്ച കുറ്റം ചുമത്തി സ്‌പോൺസർ പൊലീസിൽ ഏൽപ്പിച്ചത്. വീട്ടുകാരി മറ്റു ജോലികൾക്കു നിർബന്ധിച്ചപ്പോൾ ജോബി വിസമ്മിതിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ച ശേഷം പൊലീസിൽ വിവരമറിയിച്ച് സ്‌പോൺസർ അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്നു ജോബി പറഞ്ഞു. കോടതി 70 അടി ശിക്ഷ വിധിച്ചു.
14 ദിവസം ശിമാലിയ സ്‌റ്റേഷനിൽ തടവിലായിരുന്നു. ജയിലിൽ എത്തിയിട്ട് ഒന്നരമാസം കഴിഞ്ഞു. സ്‌പോൺസർ ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് ജയിൽ അധികൃതർക്കു കൈമാറിയതായാണു വിവരം. തടവ് ശിക്ഷ എന്ന് തീരുമെന്ന് ഒരുറപ്പുമില്ല. സ്‌പോൺസർ ചതിച്ചതാണെന്ന വാദവുമുണ്ട്. സൗദിയിലെ സാമൂഹിക പ്രവർത്തകർ ഇതിനായി സജീവ ഇടപെടലും നടത്തുന്നു. എന്നാൽ ശക്തമായ സമ്മർദ്ദം ഇന്ത്യ നടത്തിയാൽ മാത്രമേ മോചനം സാധ്യാമാകൂ. അല്ലെങ്കിൽ അനിശ്ചതമായി ജയിലിൽ കിടക്കേണ്ടി വരും.
ഇന്ത്യൻ എംബസി ഇടപ്പെട്ട് ജോബിയെ ഉടൻ ജയിൽ മോചിതനാക്കും എന്ന പ്രതീക്ഷയിലാണു മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം.