- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് പിന്നാലെ ഒമാനിലും മലയാളിയെ കഴുത്തറത്തുകൊന്ന നിലയിൽ; പത്തനംതിട്ട സ്വദേശി മരിച്ചത് മോഷണശ്രമം തടയുന്നതിനിടെ; സംഭവത്തിൽ ബംഗ്ലാദേശി അറസ്റ്റിൽ
മസ്‌കറ്റ്: ജിദ്ദയിൽ മോഷണശ്രമം തടയുന്നതിനിടെ മലയാളി യുവാവ് മരിച്ചതിന് പിന്നാലെ ഒമാനിൽ മലയാളി യുവാവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട സ്വദേശിയായ പ്രജിത്ത് മുരളീധരൻ ആണ് കൊല്ലപ്പെട്ടത്. 26 വയസ്സുള്ള പ്രജിത്ത് ഓഫീസ് മുറിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഒമാൻ യുണ
മസ്‌കറ്റ്: ജിദ്ദയിൽ മോഷണശ്രമം തടയുന്നതിനിടെ മലയാളി യുവാവ് മരിച്ചതിന് പിന്നാലെ ഒമാനിൽ മലയാളി യുവാവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട സ്വദേശിയായ പ്രജിത്ത് മുരളീധരൻ ആണ് കൊല്ലപ്പെട്ടത്.
26 വയസ്സുള്ള പ്രജിത്ത് ഓഫീസ് മുറിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഒമാൻ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രജിത്ത്. ബുറൈമിയിലെ ഓഫീസ് മുറിയിൽ വച്ചാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ബുറൈമി ജബൽ മക്‌സൂസ് സോഹാർ റോഡിലാണ് ഓഫീസ്
ഓഫീസിലെ മറ്റ് ജീവനക്കാർ ഉച്ച ഭക്ഷണത്തിനായി പായിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ പ്രജിത്തിനെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ബുറൈമിയിലെ ഓഫീസിലേക്ക് പ്രജിത്തിന് സ്ഥലം മാറ്റം കിട്ടിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂ. ഒരു ബംഗ്ലാദേശിയെ
കേസുമായി ബന്ധപ്പെട്ട് ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫീസിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്
സംഭവം അറിഞ്ഞയുടൻ ആർ.ഒ.പി ഉദ്യോഗസ്ഥർ സ്ഥലത്തത്തെി. ഓഫിസ് അടച്ച് സീൽവച്ച പൊലീസ് തൊട്ടടുത്ത ഗ്രോസറിയിലെ ജീവനക്കാരുടെ മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത ബംഗ്‌ളാദേശ് സ്വദേശിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രജിത്തിന്റെ അമ്മാവൻ മുരളീധരൻ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്. കവർച്ചയും പിടിച്ചുപറിയും ബുറൈമിയിൽ മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇത്ര കൂരമായ കൊലപാതകം ഇതാദ്യമാണ്.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ