ദുബായ്:നിരവധി മലയാളികളുടെ ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ നാടാണ് ഗൽഫ്. പലരും സ്വന്തം നാടിനെപ്പോലെ തന്നെ ഗൾഫിനെ സ്‌നേഹിക്കുന്നതും നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്. യുഎഇയുടെ കാണാക്കാഴ്ചകൾ കൊണ്ട ഒരു മലയാളി നിർമ്മിച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ജീവിത മാർഗ്ഗം കാണിച്ച് തന്ന നാടിന്റെ സൗന്ദര്യമൊപ്പിയെടുത്ത് വീഡിയോ തീർത്തിരിക്കുകയാണ് ഒരു മലയാളി

യു.എ.ഇ.യുടെ കാണാക്കാഴ്ചകൾ ഒപ്പിയെടുത്ത് മലയാളി നിർമ്മിച്ച വീഡിയോ ശ്രദ്ധേയമാകുന്നു. തൃശൂർ സ്വദേശി സുൽത്താൻ ഖാൻ, മൂന്ന് മാസത്തെ അദ്ധ്വാനം കൊണ്ടാണ്, യു.എ.ഇ.യിലെ ഗ്രാമ ജീവിതവും താടകങ്ങളും കുന്നുകളും ജന്തു സസ്യജാലങ്ങളുടെയെല്ലാം മനോഹാരിത ഒട്ടും ചോരാതെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഗോ സോളോ -ഫീൽ ദി നേച്ചർ9; എന്ന പേരിലുള്ള വീഡിയോ യു.എ.ഇ നിവാസികൾക്കാണ് സമർപ്പിച്ചിട്ടുള്ളത്.യു.എ.ഇയിലെ തനിമയാർന്ന ജീവിതം പകർത്തുന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം

യു.എ.ഇ.യുടെ ഇതുവരെ കണ്ടിട്ടില്ലാത്ത വശ്യതയാണ്, നിക്കോൺ ഡി 180 ക്യാമറയിൽ പകർത്തിയ ഒരോ ദൃശ്യങ്ങളുമെന്നും സുൽത്താൻ ഖാൻ അവകാശപ്പെടു്‌നനു വീഡിയോ പകർത്താനായി വിവിധ എമിറേറ്റുകളിലൂടെ തനിച്ച് സഞ്ചരിച്ചാണ് സുൽത്താൻ ഖാൻ ചിത്രീകരണം പൂർത്തിയാക്കിയത്. 17 വർഷം മുമ്പ് യു.എ.ഇയിലെത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറായ സുൽത്താന്റെ, ആദ്യ സംരംഭമാണ് ഗോ സോളോ.