- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ വഴിയേ നടന്നുപോയ മദാമ്മയെ ബലാത്സംഗം ചെയ്തു; ഇംഗ്ലണ്ടിൽ മലയാളി അറസ്റ്റിൽ; പിടികൂടിയത് സിസി ടിവി ക്യാമറകൾ പരിശോധിച്ച്
ലണ്ടൻ: ലോകമാദ്ധ്യമങ്ങൾ പൊതുവേ ഇന്ത്യയെ നോക്കി ബലാത്സംഗങ്ങളുടെ നാടെന്ന് അവഹേളിക്കുന്ന പതിവുണ്ട്. ഇത്തരക്കാർക്ക് കളിയാക്കാൻ വീണ്ടും അവസരം നൽകി ബ്രിട്ടനിൽ നിന്നും ഒരു മലയാളി നാണക്കേടും. ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിലാണ് സംഭവം. അർദ്ധരാത്രിയിൽ വഴിയിൽ നടന്നുപോയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് മധ്യവയസ്‌കനായ മലയാളി അറസ
ലണ്ടൻ: ലോകമാദ്ധ്യമങ്ങൾ പൊതുവേ ഇന്ത്യയെ നോക്കി ബലാത്സംഗങ്ങളുടെ നാടെന്ന് അവഹേളിക്കുന്ന പതിവുണ്ട്. ഇത്തരക്കാർക്ക് കളിയാക്കാൻ വീണ്ടും അവസരം നൽകി ബ്രിട്ടനിൽ നിന്നും ഒരു മലയാളി നാണക്കേടും. ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിലാണ് സംഭവം. അർദ്ധരാത്രിയിൽ വഴിയിൽ നടന്നുപോയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് മധ്യവയസ്‌കനായ മലയാളി അറസ്റ്റിലായത്. ബ്രൈറ്റൻ നഗരത്തിനടുത്ത ഈസ്റ്റ് ബോണിൽ കടൽ തീരത്തുള്ള നടപ്പാതയിലൂടെ രാത്രി നടന്നു പോയ 21 കാരിയെ ബലാൽക്കാരമായി കീഴ്‌പ്പെടുത്തി മാനഭംഗപ്പെടുത്തിയതിന് മലയാളിയായ മാണി കുര്യൻ ആണ് അറസ്റ്റിലായത്.
സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏറെ വൈകിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ തെളിവുകൾ ശേഖരിച്ചു അറസ്റ്റ് രേഖപ്പെടുത്തിയ ഈസ്റ്റ് സസക്‌സ് പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. റിമാൻഡ് കാലാവധി കഴിയുന്ന സമയമായ ഈ മാസം 20 നു വീണ്ടും കോടതിയിൽ ഹാജരാക്കും. താൻ മുൻപ് കണ്ടിട്ടില്ലാത്ത ഏഷ്യൻ വംശജനായ പുരുഷനാണ് മാനഭംഗം ചെയ്തതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സി സി ടി വി ദൃശ്യാ സഹായത്തോടെ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. ബ്രൈറ്റണിൽ നടന്ന സംഭവം പുറത്തുവന്നതോടെ പ്രദേശത്തെ മലയാളി സമൂഹമാകെ നാണക്കേടിലാണ്. ബ്രൈറ്റൻ സംഭവം നടന്നതിനെ പറ്റി പ്രദേശ വാസികളായ മലയാളികളിൽ ചിലർ അറിഞ്ഞിരുന്നെങ്കിലും മലയാളിയാണ് പ്രതിയെന്ന് അറിയുന്നത് അറസ്റ്റു നടന്നതോടെയാണ്. കേസ് പൊലീസ് ഏറ്റെടുത്ത സമയത്ത് ഇവിടുത്തെ പ്രാദേശിക മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവ സമയം യുവതി മദ്യലഹരിയിൽ ആണെന്നും കരുതുന്നു. നടപ്പാതയുടെ അടിയിലേക്ക് യുവതിയെ വലിച്ചുകൊണ്ട് പോയി ബാലാൽക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. ഈ കേസിൽ പലവട്ടം ദൃക്‌സാക്ഷികളെ തേടി പൊലീസ് അപ്പീൽ നടത്തിയിരുന്നു. മാണി കുര്യന്റെ രൂപസാദൃശ്യം വക്തമായി മനസ്സിലാകുന്ന തരത്തിലാണ് പൊലീസ് പൊതുജന സഹായം അഭ്യർത്ഥിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 31 നു ആണ് മാണി കുര്യനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്രൈറ്റൻ ല്യുവിസ് ക്രൌൺ കോടതിയാണ് മാണി കുര്യനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്.
മദ്യ ലഹരിയിൽ ആയിരുന്നെങ്കിലും യുവതി നൽകിയ മൊഴികൾ തന്നെയാണ് പൊലീസിനു പ്രധാന തെളിവായി മാറിയത്. അൻപതു വയസ്സ് പിന്നിട്ട വ്യക്തിയെന്നും 5 അടി 6 ഇഞ്ച് ഉയരം ഉണ്ടാകുമെന്നും യുവതി പൊലീസിന് വ്യക്തമായ സൂചന നൽകിയിരുന്നു. കഷണ്ടിത്തലയും ക്ലീൻ ഷേവ് ചെയ്ത മുഖവും ഇരുണ്ട നിറമുള്ള മേൽകുപ്പായവും നീല ബനിയനും ധരിച്ചിരുന്നതായി യുവതി സൂചന നല്കിയിരുന്നു. ഈ സൂചനകൾ അന്വേഷിച്ച് ഏഷ്യക്കാരെ തേടിയായിരുന്നു പൊലീസിന്റെ മൂവ്. ഒടുവിലാണ് മാണി കുര്യന്റെ അറസ്റ്റും ഉണ്ടാകുന്നത്.
ഇതോടെ മലയാളി സമൂഹത്തിൽ മാനഭാംഗത്തിന് പിടിയിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മാണി കുര്യൻ. രണ്ടു വർഷം മുൻപ് പ്രമുഖ ചാനൽ സംഗീത പരിപാടിയിലെ ഗായികയെ ഹോട്ടൽ മുറിയിൽ വച്ച് മാനഭാഗപ്പെടുത്തിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ഈ കേസിലെ പ്രതി സോബി ജോണിനെ 10 വർ്ഷത്തെ ശിക്ഷ വിധിച്ചിരിക്കുകയാണ്. ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നും വിധിയിലുണ്ട്. സ്റ്റുഡന്റ് വിസയിൽ എത്തിയ യുവാവ് അർദ്ധരാത്രി കാമുകന് ഒപ്പം മദ്യപിച്ചു എത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ നുഴഞ്ഞുകയറി മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്.
ഈ കേസിലും സി സി ടി വി ദൃശ്യാ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ആദ്യം കുറ്റം നിക്ഷേധിച്ച സോബി പിന്നീട് കോടതിയിൽ കുറ്റസമ്മതം നടത്തുക ആയിരുന്നു. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന യുവതി (എൽഎസ് എന്ന ചുരുക്കപ്പേരിൽ ഇവർ പ്രശസ്തയാണ്) പിന്നീട് ചാനൽ ഷോയിൽ നിന്ന് പിന്മാറുകയും ചെയ്തു. സംഭവം സൃഷ്ട്ടിച്ച ആഘാതത്തിൽ പിന്നീട് ഹോട്ടൽ മുറികളിൽ താമസിക്കാൻ ഈ യുവതി വിസമ്മതിക്കുകയും ചെയ്തത് പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി.