- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ മലയാളി സോളോ റൈഡറെ കാണാതായ സംഭവത്തിൽ ആറ് ദിനം പിന്നിട്ടിട്ടും വിവരമൊന്നുമില്ല; ദുംഗാ നദീ തീരത്ത് സന്ദീപിന്റെ ബൈക്കും ബാഗും ഹെൽമെറ്റുമടക്കമുള്ളവ കണ്ടെത്തിയതിൽ ദുരൂഹതയേറുന്നു; മോഷണ ശ്രമമാണോ എന്നും സംശയം; ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ബെല്ലാരിയിൽ നിന്നും വിളി വന്നിരുന്നെന്നും സന്ദീപ് ഫേസ്‌ബുക്ക് പ്രവർത്തന രഹിതമാക്കിയിരുന്നെന്നും പൊലീസ്
കോഴിക്കോട്: കർണാടകയിൽ കാണാതായ മലയാളി സോളാ റൈഡറുടെ തിരോധാനത്തിൽ ദൂരൂഹതയേറുന്നു. കുറ്റ്യാടി മൊകേരി സ്വദേശിയായ സന്ദീപിനെയാണ് ആറ് ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ നിന്നും കാണാതായത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് സന്ദീപ് ബൈക്കുമായി കർണാടകയിലേക്ക് പോയത്. രണ്ടു ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞായിരുന്നു ഇയാൾ പുറപ്പെട്ടത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ആൾ തിരികെ എത്താതായതോടെ സന്ദീപിന്റെ ഭാര്യ ഷിജി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ദിവസങ്ങളായി കർണാടകയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് എഎസ്ഐ സുരേഷ് ബാബു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഐബേഡ് മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജരാണ് സന്ദീപ്. രണ്ട് ദിവസം കൊണ്ട് തിരിച്ച് വരുമെന്ന് വീട്ടുകാരോട് പറഞ്ഞാണ് പോയത്. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലമുള്ളയാണ് സന്ദീപ്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെയാണ് ഭാര്യ ഷ
കോഴിക്കോട്: കർണാടകയിൽ കാണാതായ മലയാളി സോളാ റൈഡറുടെ തിരോധാനത്തിൽ ദൂരൂഹതയേറുന്നു. കുറ്റ്യാടി മൊകേരി സ്വദേശിയായ സന്ദീപിനെയാണ് ആറ് ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ നിന്നും കാണാതായത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് സന്ദീപ് ബൈക്കുമായി കർണാടകയിലേക്ക് പോയത്. രണ്ടു ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞായിരുന്നു ഇയാൾ പുറപ്പെട്ടത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ ആൾ തിരികെ എത്താതായതോടെ സന്ദീപിന്റെ ഭാര്യ ഷിജി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ദിവസങ്ങളായി കർണാടകയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് എഎസ്ഐ സുരേഷ് ബാബു പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഐബേഡ് മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജരാണ് സന്ദീപ്. രണ്ട് ദിവസം കൊണ്ട് തിരിച്ച് വരുമെന്ന് വീട്ടുകാരോട് പറഞ്ഞാണ് പോയത്. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലമുള്ളയാണ് സന്ദീപ്.
പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെയാണ് ഭാര്യ ഷിജി നല്ലളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.സന്ദീപീന്റെ ബൈക്ക്, ബാഗ്, ഹെൽമെറ്റ്, വാച്ച് തുടങ്ങിയവയെല്ലാം ദുംഗാ നദിക്കരയുടെ തീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പിടിവലി നടന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ദുരൂഹത വർധിപ്പിക്കുന്നണ്ട്. സംഭവത്തിന് പിന്നിൽ മോഷണശ്രമം ഉണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. കൊപ്പ ജയാപുര ഭാഗത്തെ മൊബൈൽ ടവറിന് പരിധിയിലാണ് സന്ദീപ് അവസാനമായി മൊബൈൽ ഉപയോഗിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ഫോൺ ഉപയോഗിച്ചിട്ടുണ്ട്. തന്റെ യു.എൻ റെനഗേഡ് കമാൻഡോ ബൈക്കുമായാണ് കർണാടകയിലേക്ക് പോയത്. ഇതിനിടെ വീട്ടിലേക്ക് ദിവസങ്ങൾക്ക് മുന്നെ കർണാടക ബെല്ലാരിയിൽ നിന്നും വന്ന ഫോൺ വിളിയെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടും സന്ദീപ് പ്രവർത്തനരഹിതമാക്കിയിരുന്നു. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്ന സന്ദീപ് അടുത്തകാലത്തായി ഇതിൽ നിന്നെല്ലാം വിട്ട് നിന്നതായും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വർഷത്തിലധികമായി പലാഴിയിലാണ് സന്ദീപും ഭാര്യ ഷിജിയും കുട്ടിയും താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും പിന്നെ ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. ഫോൺവിളിച്ചിട്ട് കിട്ടാതായതോടെ പരാതി കൊടുക്കുകയും ചെയ്തു. കർണാടക പൊലീസിന്റേയും ഫയർഫോഴ്സിന്റേയും സഹകരണത്തോടെ തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.