ഡബ്ലിൻ: പ്രവാസി ലോകത്ത് മലയാളികൾക്ക് പൊതുവേയുള്ളത് നല്ലപേരാണ്. തൊഴിലെടുക്കാൻ തൽപ്പര്യമുള്ളവരും മാന്യന്മാരുമെന്നാണ് പൊതുവേ ലോക സമൂഹം വിലയിരുത്തുന്നത്. എന്നാൽ, ഇതിനിടെക്ക് മലായളികളുടെ പേര് ചീത്തയാക്കുന്ന ചില കറുത്ത പൊട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മലയാളി സമൂഹത്തിന് നാണക്കേടായത് അയർലണ്ടിലുള്ള ഒരു മലയാളി യുവാവിന്റെ പ്രവൃത്തിയാണ്. ഡബ്ലിനിൽ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കോടതി ശിക്ഷിച്ചു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിച്ചത് ആലപ്പുഴ സ്വദേശി ആന്റണി ജോർജ്ജിനെയാണ്.

യുവതിയെ ബെഡ് റൂമിൽ വിളിച്ചു വരുത്തി വോഡ്ക കുടിപ്പിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ആറ് മാസത്തേക്കാണ് പ്രവാസി മലയാളിയ യുവാവിനെ കോടതി ശിക്ഷിച്ചത്. ഡബ്‌ളിൻ ക്രംലിനിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ ആന്റണി ജോർജ്. യുവതിയെ തന്റെ ബെഡ് റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷം കുടിക്കാൻ വോഡ്ക കൊടുത്തു. പിന്നെ ഒന്നിച്ച് ഐസ്‌ക്രീം കഴിക്കുകയും ക്രിപ്‌സ് കഴിക്കുകയും ചെയ്തശേഷം ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി.

മദ്യത്തിന്റെ ലഹരിയിലാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: ഒന്നിച്ചു മദ്യപിക്കുകയും ഐസ്‌ക്രീമും കൊറിക്കാനും ന്ൽകി സിനിമ കണ്ടു. പിന്നെ കുളിമുറിയിൽ കയറി കുളിച്ചു തിരികെ വന്നപ്പോൾ യുവതിയെ അടുത്തിരുത്തി 'നിന്റെ മുടികൾ മനോഹരം എന്നും ഇതുകാണുമ്പോൽ തന്റെ അമ്മയെ ഓർമ്മ വരുന്നു എന്നു യുവാവ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നീട് യുവതിയുടെ മാറിടങ്ങളിൽ തടവുകയും വസ്ത്രം ഊരി മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് എതിർത്ത യുവതി അരുതാത്ത ബന്ധം നടക്കില്ലെന്നു പറഞ്ഞ് കൈ തട്ടിമാറ്റിയിട്ട് വീട് വിട്ടുപോയി - പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്.

അതേസമയം കേസിന്റെ വിചാരണാ വേളയിൽ യുവാവ് കുറ്റം നിഷേധിച്ചിരുന്നു. ലൈംഗിക പീഡനം താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് യുവാവ് പറഞ്ഞത്. യുവതിയെ ഹഗ് ചെയ്തപ്പോൾ യുവതിയുടെ ബ്രെസ്റ്റിൽ തട്ടിയത് തെറ്റിദ്ധരിച്ചതാകാം എന്നാണ് യുവാവ് വാദിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. തുടർന്നാണ് പീഡന ശ്രമത്തിന് യുവാവിനെ ആറ് മാസത്തേക്ക് കോടതി ശിക്ഷിച്ചത്. മദ്യലഹരിയിലാണെന്ന കാര്യവും കോടതി പരിഗണിച്ചു. അതേസമയം ശിക്ഷ കുറഞ്ഞു പോയി എന്നു കാണിച്ച് വിധിക്കെതിരെ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് പീഡന ആരോപണം ഉന്നയിച്ച യുവതി.