ദുബായ്: യുഎഇയിലെ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പുകളിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തുന്നു. നിരവധി മലയാളികളെ തേടിയെത്തിയ നറുക്കെടുപ്പ് വിജയം തുടരുകയാണ് ഇപ്പോഴും. ഏറ്റവും ഒടുവിൽ ദുബായ് ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പിലും മലയാളിയെ തേടി സമ്മാനമെത്തി. ജനുവരിയിലെ നറുക്കെടുപ്പിൽ ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി ടോംസ് അറയ്ക്കൽ മണി(38)ക്ക് ലഭിച്ചു.

ടോംസ് എടുത്ത 263 സീരീസിലെ 2190 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ടോംസ് ഡിസംബറിലാണ് നറുക്കെടുത്തത്. സമ്മാനം ലഭിച്ചതായി വിശ്വസിക്കാനേ സാധിക്കുന്നില്ലെന്ന് ടോംസ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അബുദാബി ബിഗ് ടെൻനറുക്കെടുപ്പിൽ മലയാളികളായ അഞ്ച് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് 17 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ദുബായ് ഡ്യൂട്ടി മില്ലെനിയർ പ്രമോഷന്റെ 1999 മുതൽ നടന്ന നറുക്കെടുപ്പുകളിൽ 124 ഇന്ത്യക്കാർ ജേതാക്കളായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് സുനിലിനെ തേടി സമ്മാനം എത്തുന്നത്.

016299 എന്ന നമ്പരാണ് ഒന്നാം സമ്മാനമായ പത്ത് ദശലക്ഷം ദിർഹം സ്വന്തമാക്കിയത്. അബുദാബിയിൽ സെയിൽ എക്‌സിക്യൂട്ടിവായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഈ വർഷം നറുക്കെടുക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ തുകയുള്ള ലോട്ടറിയാണിത്. സമ്മാന നേട്ടത്തിൽ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും സുനിൽ പറഞ്ഞു. അബുദാബി ബിഗ് ടെൻ പരമ്പര നറുക്കെടുപ്പിൽ ഒന്നാം സമ്മാനമുൾപ്പെടെ ആദ്യ പത്തു സമ്മാനങ്ങളും ഇന്ത്യൻ പ്രവാസികൾ സ്വന്തമാക്കിയിരുന്നു.

സുനിലും സുഹൃത്തുക്കളായ ദിപിൻ ദാസ്, അഭിലാഷ്, സൈനുദ്ദീൻ, ഷംസുദ്ദീൻ എന്നിവർ ചേർന്നായിരുന്നു 500 ദിർഹമിന്റെ ടിക്കറ്റെടുത്തത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് ദ് ബിഗ് ടെൻ സീരീസിസ് 188 നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴ ടൗണിലെ രജനി നിവാസിൽ പരേതനായ വേലപ്പൻ നായർപത്മാവതി ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ വി.നായർക്ക് ഈ വർഷത്തെ ഏറ്റവും വലിയ സമ്മാനം 20 കോടി ഏഴ് ലക്ഷം രൂപ (12 ദശലക്ഷം ദിർഹം) ലഭിച്ചിരുന്നു.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം അൻലാൽ കുമാര ദാസ് എന്ന ഇന്ത്യക്കാരനാണ്. മൂന്നാം സമ്മാനമായ 90,000 ദിർഹം മിനർ അഹമ്മദ് ഷയാൻ എന്നയാളും സ്വന്തമാക്കി.