- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു; വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ല; നിരവധി പേർക്ക് കോവിഡും പിടിപെട്ടു; സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥിനികൾ
ബംഗളുരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ദുരിതത്തിലായത് ഒരു പറ്റം മലയാളി മെഡിക്കൽ വിദ്യാർത്ഥിനികളാണ്. വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്ത ഇവർ ബംഗളുരുവിൽ പലയിടത്തായി ദുരിതത്തിൽ കഴിയുകയാണ്.
വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുകയാണെന്നും ചിലർക്ക് ഇതുമൂലം കോവിഡ് പിടിപെട്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. കർണാടക തുംകൂരി ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കോളേജിൽ കുടുങ്ങിയിരിക്കുകയാണെന്നും സഹായിക്കണമെന്നുമഭ്യർത്ഥിച്ച് ഇവർ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കോളേജിൽ കോവിഡ്, ചിക്കൻ പോക്സ് വ്യാപനമുണ്ട്. ഇവർക്കൊന്നും മതിയായ ചികിത്സ ലഭിക്കുന്നില്ല. വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു. നിരവധി പേർക്ക് കോവിഡ് പിടിപെട്ടു. നിലവിൽ രണ്ടു പേർ കോളേജിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. 25ാംളം വിദ്യാർത്ഥികളാണ് ഈ കോളേജിൽ മാത്രം കുടുങ്ങിക്കിടക്കുന്നത്.
മൂന്ന്, നാല് അധ്യായന വർഷ നഴ്സിങ് വിദ്യാർത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് യൂണിവേഴ്സിറ്റിയിൽ നിന്നും സർക്കുലറുണ്ടെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ സർക്കുലറിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഓഫ് ലൈൻ ക്ലാസുകൾ നടത്താവൂ.
മറുനാടന് മലയാളി ബ്യൂറോ