- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ പണം കളഞ്ഞു പോയപ്പോൾ തകർന്നുപോയ ശെൽവരാജിന് മുന്നിൽ ദൈവമായി ജുലാഷ്! വീണു കിട്ടിയ 24000 ദിർഹം അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച മലയാളി യുവാവിന് അഭിനന്ദനപത്രം നൽകി ദുബായ് പൊലീസ്; ഇന്ത്യക്കാരുടെ നന്മനിറഞ്ഞ പ്രവൃത്തിയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് പൊലീസും
ദുബായ്: ഒരു ജീവിത കാലത്തെ സമ്പാദ്യം മുഴുവൻ ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് നഷ്ടമായെന്ന് കരുതിയ സർവവും തകർന്ന നിലയിലായിരുന്നു തമിഴ്‌നാട് സ്വദേശിയായ ശെൽവരാജ് എന്ന 67കാരൻ. ഈ വയോധികൻ ഇന്ന് ദൈവത്തിന്റെ പ്രതിപുരുഷനായി കാണുന്നത് ഒരു മലയാളി യുവാവിനെയാണ്. നഷ്ടമായി എന്നു കരുതിയ 24000 ദിർഹം തിരികെ നൽകി മാതൃകയായത് ജുലാഷ് എന്ന യുവാവായിരുന്നു. നന്മ നിറഞ്ഞ ഈ പ്രവർത്തിക്ക് ദുബായ് പൊലീസിന്റ സ്‌നേഹം നിറഞ്ഞ ഒപ്പു കൂടിയായപ്പോൾ പ്രവാസി മലയാൡകൾക്കിടയിലെ ഹീറോയായി ഈ മലയാളി യുവാവ്. നന്മ നിറഞ്ഞ ഈ കഥ ഇങ്ങനെയാണ്: ഇക്കഴിഞ്ഞ 28ാം തീയ്യതിയാണ് ജുലാഷിന് റഫയിൽ നിന്നും ഒരു ബാഗ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ അതിൽ 24000 ദിർഹത്തിന്റെ നോട്ടുകളും ഒരു പഴയ ഐഫോണും ലഭിച്ചു. സംഭവം വീണു പോയതാണെന്ന് ധാരണ ഉണ്ടായതോടെ ജുലാഷ് 999 നമ്പറിൽ വിളിച്ച് അറിയിച്ചു. റഫാ പൊലീസ് സ്ഥലത്തെത്തുകയും ബാഗ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആരുതേടാണ് കളഞ്ഞു പോയ ബാഗെന്ന കാര്യത്തിൽ ആർക്കും അറിവുണ്ടായിരുന്നില്ല. റഫ പൊലീസ് സ്‌റ്റേഷനിൽ വെച്ച് ഫോൺ ചാർജ്ജു ച
ദുബായ്: ഒരു ജീവിത കാലത്തെ സമ്പാദ്യം മുഴുവൻ ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് നഷ്ടമായെന്ന് കരുതിയ സർവവും തകർന്ന നിലയിലായിരുന്നു തമിഴ്‌നാട് സ്വദേശിയായ ശെൽവരാജ് എന്ന 67കാരൻ. ഈ വയോധികൻ ഇന്ന് ദൈവത്തിന്റെ പ്രതിപുരുഷനായി കാണുന്നത് ഒരു മലയാളി യുവാവിനെയാണ്. നഷ്ടമായി എന്നു കരുതിയ 24000 ദിർഹം തിരികെ നൽകി മാതൃകയായത് ജുലാഷ് എന്ന യുവാവായിരുന്നു. നന്മ നിറഞ്ഞ ഈ പ്രവർത്തിക്ക് ദുബായ് പൊലീസിന്റ സ്‌നേഹം നിറഞ്ഞ ഒപ്പു കൂടിയായപ്പോൾ പ്രവാസി മലയാൡകൾക്കിടയിലെ ഹീറോയായി ഈ മലയാളി യുവാവ്.
നന്മ നിറഞ്ഞ ഈ കഥ ഇങ്ങനെയാണ്: ഇക്കഴിഞ്ഞ 28ാം തീയ്യതിയാണ് ജുലാഷിന് റഫയിൽ നിന്നും ഒരു ബാഗ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ അതിൽ 24000 ദിർഹത്തിന്റെ നോട്ടുകളും ഒരു പഴയ ഐഫോണും ലഭിച്ചു. സംഭവം വീണു പോയതാണെന്ന് ധാരണ ഉണ്ടായതോടെ ജുലാഷ് 999 നമ്പറിൽ വിളിച്ച് അറിയിച്ചു. റഫാ പൊലീസ് സ്ഥലത്തെത്തുകയും ബാഗ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആരുതേടാണ് കളഞ്ഞു പോയ ബാഗെന്ന കാര്യത്തിൽ ആർക്കും അറിവുണ്ടായിരുന്നില്ല.
റഫ പൊലീസ് സ്‌റ്റേഷനിൽ വെച്ച് ഫോൺ ചാർജ്ജു ചെയ്ത് ഓപ്പൺ ചെയ്തു. ഫോൺ ലോക്കായതിനാൽ ഇതിലെ വിവരങ്ങൾ അറിയാൻ സാധിച്ചില്ല. ഇതോടെ ജുലാഷിന്റെ ഫോണിൽ സിം ഇട്ട ശേഷം മെസേജ് പരിശോധിച്ചു. അതിൽ കണ്ട നമ്പറിലേക്ക് ഫോൺ ചെയ്തു. ഒരു ഷെഫ് ആയി ജോലി നോക്കുന്ന ആളുടേതാണ് കളഞ്ഞു പോയ വസ്തുവെന്ന് ഇതോടെ മനസിലാക്കി. പൊലീസ് നമ്പർ ട്രേസ് ചെയ്തതോടെ തമിഴ്‌നാട് സ്വദേശിയായ ശിവകുമാറിന്റെ സ്ഥാപത്തിൽ ജോലി നോക്കുകയാണ് ഈ വ്യക്തിയെന്നും ബോധ്യമായി. 67 വയസുകാരനായ ശെൽവരാജ് മകളുടെ വിവാഹത്തിന് പണം അയക്കാൻ പോകുന്ന വേളയിലാണ് പണം നഷ്ടമായതെന്ന് ബോധ്യമായി.
റഫാ പൊലീസ് ബാഗ് കിട്ടിയ വിവരം അറിഞ്ഞ് ശെൽവരാജ് പൊലീസ് സ്‌റ്റേഷനിലേക്ക് നേരിട്ടെത്തി. ജീവിത സമ്പാദ്യം നഷ്ടമായതിൽ മനം നൊന്ത് തളർന്നിരിക്കയായിരുന്നു ആ സാധു മനുഷ്യൻ. നഷ്ടപ്പെട്ടു എന്നു കരുതിയ പണം ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ജുലീഷിനെ കെട്ടിപ്പിടിച്ച് ആനന്ദാശ്രു പൊഴിച്ചു അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു ആ മനുഷ്യൻ. പേപ്പർ ബാഗ് പൊട്ടിപ്പോയതിനാലാണ് പണം നഷ്ടമായതെന്നാണ് ശെൽവരാജ് പറഞ്ഞത്.
1700 ദിർഹം പ്രതിമാസ ശമ്പളത്തിലാണ് ശെൽവരാജ് ജോലി ചെയ്തിരുന്നത്. രണ്ട് പെൺമക്കളിൽ ഒരാളുടെ വിവാഹത്തിനായി ദ്വീർഘകാലമായി സ്വരുക്കൂട്ടി വെച്ച പണമായിരുന്നു കൈമോശം വന്നത്. ഈ പണം തിരികെ ലഭിച്ചില്ലെങ്കിൽ മരിക്കുക അല്ലാതെ മറ്റു വഴികൾ ആ സാധു മനുഷ്യന് മുമ്പിൽ ഉണ്ടായിരുന്നില്ല. ശെൽവരാജിന് ഷ്ടമായി എന്നു കരുതിയ പണം തിരികെ ലഭിച്ച സന്തോഷത്തിൽ ദുബായ് പൊലീസും പങ്കാളികളായി. ഇന്ത്യക്കാരോട് ദുബായ് പൊലീസിന് കൂടുതൽ ഇഷ്ടമുണ്ടാകാൻ കൂടി ഈ സംഭവം കാരണമായെന്നാണ് ജുലാഷ് പറഞ്ഞത്. ജുലാഷിന്റെ സത്യസന്ധതയ്ക്ക് പ്രതിഫലമെന്നോണം അഭിനന്ദന പത്രവും നൽകി ദുബായ് പൊലീസ്. സംഭവം പ്രവാസികൾക്കിടയിൽ സജീവ ചർച്ച ആയിട്ടുണ്ട്.