- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം; ദാമ്പത്യം തുടങ്ങി അഞ്ചാം മാസത്തിൽ പവിത കുളിമുറിയിൽ മരിച്ച നിലയിൽ; മകളുടെ കഴുത്തിൽ പാടുകളുണ്ടായിരുന്നെന്ന് ആരോപിച്ച് മാതാപിതാക്കൾ; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ മരണം വിവാദമാകുന്നു. അടുത്തിടെ വിവാഹ കഴിഞ്ഞ പവിത ടൈറ്റസ് (26)ന്റെ മരണമാണ് വിവാദത്തിലായിത്. ഭർതൃഹൃത്തിൽ വച്ച് മരണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കണ്ണൂർ ചെറുപുഴയ്ക്കടുത്ത് പുളിങ്ങോത്തെ കല്ലറയ്ക്കൽ ടൈറ്റസിന്റെയും സാലിയുടെയും മകൾ പവിതയാണ് ഭർത്തൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിൻ ആണ് പവിതയുടെ ഭർത്താവ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ആണ് പവിതയെ ഇവരുടെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറളിയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു യുവതി. ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആർക്കിടെക്റ്റാണ് പവിതയുടെ ഭർത്താവ് ബിപിൻ. ഭാര്യയുടെ മരണത്തിന്റെ ആഘാതത്തിലാണ് ബിപിനും. ഇതിനിെയാണ്, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പവ

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ മരണം വിവാദമാകുന്നു. അടുത്തിടെ വിവാഹ കഴിഞ്ഞ പവിത ടൈറ്റസ് (26)ന്റെ മരണമാണ് വിവാദത്തിലായിത്. ഭർതൃഹൃത്തിൽ വച്ച് മരണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കണ്ണൂർ ചെറുപുഴയ്ക്കടുത്ത് പുളിങ്ങോത്തെ കല്ലറയ്ക്കൽ ടൈറ്റസിന്റെയും സാലിയുടെയും മകൾ പവിതയാണ് ഭർത്തൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിൻ ആണ് പവിതയുടെ ഭർത്താവ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ആണ് പവിതയെ ഇവരുടെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറളിയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു യുവതി. ബന്ധുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആർക്കിടെക്റ്റാണ് പവിതയുടെ ഭർത്താവ് ബിപിൻ. ഭാര്യയുടെ മരണത്തിന്റെ ആഘാതത്തിലാണ് ബിപിനും. ഇതിനിെയാണ്, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പവിതയുടെ മാതാപിതാക്കൾ രംഗത്തെത്തിയത്. പവിതയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
സുഖമില്ലാതെ മകൾ ആശുപത്രിയിലാണെന്നാണ് ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കണ്ണൂർ കൊയിലി ആശുപത്രിയിൽ കൊണ്ടുവന്ന പവിതയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുമ്പ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും ആരോപണമുണ്ട്. തങ്ങൾ കാണുമ്പോൾ പവിതയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും പവിതയുടെ ബന്ധുക്കൾ ആരോപിച്ചു.

ഇങ്ങനെ മരണത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പവിതയുടെ പിതാവ് ടൈറ്റസാണ് പരാതിക്കാരൻ. അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിനൊപ്പമാണ് പവിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. വസ്ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിസാര തർക്കം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
ചെറിയ വഴക്കായിരുന്നെങ്കിലും ഇതേതുടർന്നുണ്ടായ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, ഭാര്യയുടെ മരണത്തിൽ തകർന്നുപോയ ബിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

