കോതമംഗലം: പല്ലാരിമംഗലം സ്വദേശിനിയായ നഴ്‌സ് മാൾട്ടയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. പല്ലാരിമംഗലം പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയയെയാണ് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 36 വയസ്സായിരുന്നു.

ഒരു വർഷമായി മാൾട്ടയിലെ മാറ്റർ ഡി ഹോസ്പിറ്റലിലാണ് ബിൻസിയ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയിൽ കണ്ടെത്തിയ ബിൻസിയയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിൻസിയയുടെ ഭൗതിക ദേഹം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് അടിവാട് കൊടത്താപ്പിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പറമ്പിൽ ഷിഹാബ്. മക്കൾ: ഹന, ഹിസ. ഖബറടക്കം പിന്നീട്.