- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥാലയത്തിന്റെ മറവിൽ പാസ്റ്റർ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് സ്ഥിരം പരിപാടി; പാസ്റ്റർ പീഡിപ്പിച്ചിരുന്നതായി കത്വയിൽ പൊലീസ് മോചിപ്പിച്ച കുട്ടികൾ; പെൺകുട്ടികളെ പരിചരിക്കാൻ സ്ത്രീകളുമില്ല പുറത്ത് ബോർഡുമില്ല; പിടിയിലായത് മലയാളി പാസ്റ്റർ; കത്വയിൽ അനാഥാലയവുമില്ല തോമസ് ആന്റണിയെ അറിയുകയുമില്ലെന്ന് സഭയും; പാസ്റ്ററുടെ ഭാര്യ മുങ്ങിയതോടെ അന്വേഷണം കേരളത്തിലേക്കും
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഇന്നലെ ഒരു അനാഥാലയത്തിൽ നിന്നും പൊലീസും ഭരണകൂടവും മോചിപ്പിച്ച കുട്ടികൾ അനാഥാലയം നടത്തിപ്പുകാരനായ വൈദികനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വൈദികൻ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി കുട്ടികൾ പറയുന്നു. കുട്ടികളെ ബാല ആശ്രമത്തിലേക്കും നാരി നികേതനിലേക്കും മാറ്റിയതായി അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് അനധികൃതമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനാഥാലയം റെയ്ഡ് ചെയ്ത് എട്ട് പെൺകുട്ടികൾ അടക്കം 20 കുട്ടികളെ പൊലീസ് മോചിപ്പിച്ചത്. പെന്തക്കോസ്തൽ മിഷണറിയായ തോമസ് ആന്റണി ആയിരുന്നു അനാഥാലയത്തിന്റെ നടത്തിപ്പുകാരൻ. മലയാളിയാണ് ഇദ്ദേഹം. എന്നാൽ നാട്ടിൽ ഇയാളുടെ മേൽവിലാസവും മറ്റ് വിവരങ്ങളും സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്ന നിലപാടിലാണ് പൊലീസ് എന്നാണ് വിവരം. അഞ്ചിനും പതിനഞ്ചിനും മധ്യേ പ്രായമുള്ളവരാണ് മോചിതരായ കുട്ടികൾ. പഞ്ചാബിലെ ഗുരുദാസ്പുർ, സാഞ്ചി മോർഹ്, സാംബ, ബാരി ബ്രഹ്മണ, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ. പലരേയും അച്ഛനോ അ
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഇന്നലെ ഒരു അനാഥാലയത്തിൽ നിന്നും പൊലീസും ഭരണകൂടവും മോചിപ്പിച്ച കുട്ടികൾ അനാഥാലയം നടത്തിപ്പുകാരനായ വൈദികനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വൈദികൻ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി കുട്ടികൾ പറയുന്നു. കുട്ടികളെ ബാല ആശ്രമത്തിലേക്കും നാരി നികേതനിലേക്കും മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെയാണ് അനധികൃതമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനാഥാലയം റെയ്ഡ് ചെയ്ത് എട്ട് പെൺകുട്ടികൾ അടക്കം 20 കുട്ടികളെ പൊലീസ് മോചിപ്പിച്ചത്. പെന്തക്കോസ്തൽ മിഷണറിയായ തോമസ് ആന്റണി ആയിരുന്നു അനാഥാലയത്തിന്റെ നടത്തിപ്പുകാരൻ. മലയാളിയാണ് ഇദ്ദേഹം. എന്നാൽ നാട്ടിൽ ഇയാളുടെ മേൽവിലാസവും മറ്റ് വിവരങ്ങളും സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്ന നിലപാടിലാണ് പൊലീസ് എന്നാണ് വിവരം.
അഞ്ചിനും പതിനഞ്ചിനും മധ്യേ പ്രായമുള്ളവരാണ് മോചിതരായ കുട്ടികൾ. പഞ്ചാബിലെ ഗുരുദാസ്പുർ, സാഞ്ചി മോർഹ്, സാംബ, ബാരി ബ്രഹ്മണ, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ. പലരേയും അച്ഛനോ അമ്മയോ ഉപപേക്ഷിച്ചതാണ്. കുട്ടികളുടെ സംരക്ഷണത്തിന് ആയമാർ പോലും ഉണ്ടായിരുന്നില്ല. പൊലീസ് എത്തുമ്പോൾ പാസ്റ്ററുടെ ഭാര്യ കേരളത്തിലേക്ക് പോയിരുന്നു. പീഡനം സംബന്ധിച്ച വിവരങ്ങൾക്ക് പാസ്റ്ററുടെ ഭാര്യയേയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും എന്നാണ് സൂചന.
പത്താൻകോട്ടിലെ പെന്തക്കോസ്തൽ മിഷന്റെ പേരിലുള്ള ലൈസൻസ് ഉപയോഗിച്ചായിരുന്നു ഇയാൾ കത്വയിൽ അനാഥാലയം നടത്തിയതെന്നും പൊലീസ് പറയുന്നു. അനാഥാലയത്തിന് പേരു പോലും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ പേരിൽ പത്താൻകോട്ടിലെ പെന്തക്കോസ്തൽ മിഷനിൽ അന്വേഷിച്ചുവെങ്കിലും കത്വയിൽ തങ്ങൾക്ക് അനാഥാലയം ഇല്ലെന്നാണ് അവർ മറുപടി നൽകിയത്.കുട്ടികളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അവരുടെ വീടുകൾ അന്വേഷിച്ച് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.