കൊച്ചി: മലയാളി പെന്തോകൊസ്തു സമൂഹത്തിന്റെ ഏറ്റവും വലിയ ഫേസ്‌ബുക് കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ ഫ്രീ തിങ്കേഴ്‌സിൽ സ്വവർഗ്ഗ ഭോഗികളെ കുറിച്ചുള്ള പരാമർശം ചർച്ചയാകുന്നു. പെന്തോകൊസ്തു ശുശ്രുഷകർക്കിടയിൽ സ്വവർഗഭോഗികളുണ്ടോ..? എന്ന ചോദ്യമാണ് ചർച്ചയാകുന്നത്. ഗ്രൂപ്പിന്റെ അഡ്‌മിൻ ബോൾഡ്രിൻ മൈക്കൾ പുളിപ്പറമ്പിൽ തന്റെ ഫേസ്‌ബുക് പോസ്റ്റിൽ പെന്തോകൊസ്ത്തിലെ ഒരു ശുശ്രുഷകൻ സ്വവർഗഭോഗിയായ കഥ ചരിത്രപശ്ചാത്തലത്തോടെ തുറന്നെഴുതിയിരിക്കുന്നു. ഇതാണ് ചർച്ചകൾക്ക് തുടക്കമിടുന്നത്.

പോസ്റ്റിലെ ഉള്ളടക്കത്തിൽ കഥാനായകന്റെ ബൈബിൾ കോളേജിലെ സഹപാഠികൾ ചിലർ സ്വവർഗഭോഗികളായിരുന്നെന്നു പരാമർശമുണ്ട്. വിശുദ്ധിയുടെയും വേര്പാടിന്റെയും ബൈബിൾ മാത്രം മതി എന്ന നിലപാടുകളിലൂടെയും വിശ്വാസി സമൂഹത്തെ മറ്റു സമൂഹങ്ങളിൽ നിന്ന്വേർപെട്ടവരായി സൂക്ഷിക്കുന്ന പെന്തോകൊസ്ത്തിലെ യാഥാസ്ഥിക വിശ്വാസികൾക്ക് ഉൾക്കൊള്ളുന്നതിൽ അധികമാണ് ഈ തുറന്നെഴുതൽ. പോസ്റ്റിലെ പരാമർശങ്ങളിൽ സഭയെകുറിച്ചുള്ള പൂർണവിവരങ്ങൾ ഇല്ലെങ്കിലും വിവിധ സഭ നേതൃത്വങ്ങൾ ഈ തുറന്നെഴുത്തിനെ ഗൗരവകരമായ കാണുന്നു എന്നാണ് വിശ്വസിനീയ മേഖലകളിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വവർഗ ഭോഗികൾക്കെതിരെ നിക്ഷേധാല്മക നടപടികൾ എടുക്കുന്നതിനെതിരെ കത്തോലിക്കാസഭകളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തി പെന്തോകൊസ്ത്തിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നു മനസിലാക്കാം. യാഥാസ്ഥികരിൽനിന്നു തുറന്ന സമൂഹത്തിലേക്കുള്ള യാത്ര പെന്തോകൊസ്ത്തിനു അത്ര എളുപ്പമായിരിക്കില്ല. എങ്കിലും വിശ്വാസികളുടെ അസംതൃപ്തമായ തുറന്ന ശബ്ദങ്ങളെ അടച്ചു വയ്ക്കുക അതിലും ബുദ്ധിമുട്ടായിരിക്കുമെന്നു കേരളത്തിലെ ഒരു പ്രമുഖ പെന്തോകൊസ്തു യുവജന സംഘപ്രതിനിധി പറയുകയുണ്ടായി.

പോസ്റ്റിന്റെ പൂർണ രൂപം താഴെ ചേർക്കുന്നു.

തിരുവിതാംകൂർ ശ്രീ മൂലം തിരുനാൾ രാമവർമ്മ തമ്പുരാന്റെ ഭരണകാലത്തു നെയ്യാർ പുഴയുടെ കൈവഴിയായ കല്ലാറാറ്റിൽ പൊതുജങ്ങൾക്ക് ശല്യമായിരുന്ന മുതലകളെ പിടികൂടാനായി മുതല വേട്ടയിൽ വിദഗ്ധരായ ഉള്ളാടന്മാരിൽ ചിലരെ ഇടുക്കിജില്ലയുടെ പടിഞ്ഞാറുഭാഗത്തുനിന്നും മഹാരാജാവ് തിരുമനസിന്റെ കല്പനപ്രകാരം ദിവാൻ ശങ്കര സുബ്ബയ്യർ തിരുവനന്തപുരം നെയ്യാറ്റിക്കര ഭാഗത്തു കൊണ്ട് വന്നു പാർപ്പിച്ചിരുന്നു. ഉള്ളാടന്മാരുടെ യാത്രാമധ്യേ അവരുടെ പുറം പണിക്കാരായി കൂടെ പോന്ന 'ആളന്മാർ' എന്ന പ്രാകൃത വിഭാഗം തിരു അനന്തന്റെ പട്ടണത്തിൽ വച്ച് അവരുടെ കുല ഭക്ഷണമായ ചത്ത് ചീഞ്ഞ നായയുടെ അളിഞ്ഞ മാംസം തിന്നത്തിനെതിരെ അയിത്തക്കാരായ ചില മേൽജാതി നായന്മാരുടെ പരാതിയിൽമേൽ രാജകിങ്കരന്മാർ നെയ്യാറ്റിക്കരയിൽ നിന്ന് അവരെ പിടിച്ചു ശിക്ഷയായി ബാലരാമപുരത്തുള്ള കരിങ്കൽ തൂണിൽ നൂൽബന്ധമില്ലാതെ കെട്ടിയിട്ടു നൂറു അടി അടിച്ചു നാട് കടത്തി. പ്രകൃതരായ അവരുടെ അടുത്ത് രാജകിങ്കരന്മാരുടെ ശിക്ഷയൊന്നും വിലപോയിരുന്നില്ല. കാലം മാറിയിട്ടും കുല സ്നേഹമുള്ള ചിലർ പഴയപോലെ കുരങ്ങിനെയും പട്ടിയെയും പിടിച്ചു കൊന്നു മാംസം ചീഞ്ഞളിയുന്നതു വരെ മണ്ണിനടിയിൽ സൂക്ഷിച്ചു വച്ച ശേഷം പുറത്തിടുത്തു തിന്നുന്നത് അവർ തുടർന്നു കൊണ്ടിരുന്നു.

1957 ഇൽ ശങ്കരൻ നംബൂതിരിപ്പാടിന്റെ ഭരണകാലത്തു വിമോചന സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അങ്കമാലി മാലിപ്പുറത്തുറത്തു പഴയ അർക്കെദിയാക്കോന്മാരുടെ അൻപതിനായിരം വരുന്ന നസ്രാണി സൈന്യത്തിലെ മൂത്ത ചേന്നൻ ( ക്യാപ്റ്റൻ) ആയിരുന്ന ഉണ്ണുണ്ണിയുടെ കുടുംബത്തിൽ നിന്ന് വിശ്വാസം സ്വീകരിച്ചു സ്‌നാനപ്പെട്ട മത്തായി ഉപദേശിയുടെ സഭയിൽ അമേരിക്കയിൽ നിന്നുള്ള വില്യം സായിപ്പ് സന്ദർശനത്തിന് വന്നിരുന്നു . അന്ന് സായിപ്പ്, വലിയതുറ പൊലീസ് വെടിപ്പയ്‌പ്പിൽ കൊല്ലപ്പെട്ട ഫ്‌ളോറി എന്നാ ഗർഭിണിയുടെ കുടുംബത്തെ സന്ദർശിച്ചു മനസാന്തരപ്പെടുത്താൻ ഒരു വിഫല ശ്രമം നടത്തിയിരുന്നു.

രാഷ്ട്രീയസാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ വില്യം സായിപ്പിന് തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നിരാശനായ അദ്ദേഹം വലിയതുറ കടൽപ്പാലത്തിന് സമീപം ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു. കൂടെ മത്തായി ഉപദേശിയും ഉണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞു കടല്പാലത്തിനു സമീപത്തു തിരകൾ എണ്ണി നടന്ന അദ്ദേഹം കണ്ടത് ചത്ത പട്ടിയുടെ ചീഞ്ഞ മാംസം തിന്നുകൊണ്ടിരുന്ന ഒരാളെയാണ്.

സായിപ്പു അയാളുടെ അടുത്തേക്ക് നടനടുത്തപ്പോൾ മത്തായി ഉപദേശി സായിപ്പിനെ തടഞ്ഞു കൊണ്ട് പറഞ്ഞു. 'അത് നമുക്ക് പറ്റിയ ആളല്ല. ആളന്മാരാണ് - ചത്തപട്ടിയെ തിന്നു ജീവിക്കുന്ന ആളുകളാ നമ്മുടെ കൂടെ കൂട്ടാൻ പറ്റില്ല.' ആളൻ എന്നത് സായിപ്പു കേട്ടത് അലക്‌സ് എന്നായിരുന്നു. ''ള'' പൊതുവെ സായിപ്പിന് വഴങ്ങാറില്ലല്ലോ... ചത്തപട്ടിയുടെ അളിഞ്ഞ ശവം മാന്തിക്കൊണ്ടിരുന്ന അയാളുടെ അടുത്ത് ചെന്ന് സായിപ്പ് ''ഹലോ'' പറഞ്ഞു അയാൾ അത് കേട്ടത് അളിഞ്ഞൊ എന്നായിരുന്നു... അളിഞ്ഞ ശവം തിന്നുന്ന വെളുത്തമനുഷ്യനെ കണ്ട സന്തോഷത്തിൽ അയാൾ ''അളിഞ്ഞയ്യ'' എന്ന് ഉറക്കെ മറുപടി പറഞ്ഞു. സായിപ്പു തിരിച്ചു ''ഐ ആം വില്യം'' എന്ന് മറുപടി പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു ആ പ്രാകൃത മനുഷ്യനെ സായിപ്പു സ്നാനപ്പെടുത്തി അലക്‌സ് എന്നുപേരിട്ടു. സായിപ്പിന്റെ കുടുംബപ്പേരായ ടോമർഹിൽ, അലക്‌സിനോട് ചേർത്തുകൊടുത്തു അങ്ങിനെ അലക്‌സ്, തൊമ്മൻ അലക്‌സായി.

അലെക്‌സും കുടുംബവും സായിപ്പിന്റെ സഹായത്തോടെ ഉള്ളൂര് സ്ഥിരതാമസമാക്കി. വയസ്സുകാലത്തു അലെക്‌സിന് ഒരു മകൻ ജനിച്ചു ഇയ്യോബെന്നു ആ കുഞ്ഞിന് പേരിട്ടു.
കൊച്ചു ഇയ്യോബിനെ മത്തായി ഉപദേശിയോടൊപ്പം സഞ്ചാര സുവിശേഷത്തിന് വിടുക അലെക്‌സിന് സന്തോഷമായിരുന്നു. അങ്ങിനെയിരിക്കെ, കോഴിക്കോട്ടുള്ള കല്ലായിയിലെ ഒരു മരൈയ്ക്യന്റെ കുടിയിൽ ഉപദേശവുമായി ചെന്ന മത്തായി ഉപദേശിയെയും അലെക്‌സിനെയും മരയ്ക്കാനും കൂട്ടരും വളഞ്ഞു വച്ച് കൈകാര്യം ചെയ്തു. മത്തായി ഉപദേശിയെ കാക്കാന്മാർ പൊതിരെ തല്ലി, 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇയ്യോബിനെ മരയ്ക്കാൻ ''കുണ്ടനാക്കി'' പീഡിപ്പിച്ചു.

പ്രമുഖ ബൈബിൾ കോളേജിൽ ചേർന്ന ഇയ്യോബിന് അവിടെ സഹാനുഭൂതിയുള്ള ചില പഠിതാക്കളെ കൂട്ടിനു ലഭിച്ചു. അങ്ങിനെ ''കുണ്ടവിദ്യ'' ഇയ്യോബിൽ വളർന്നു പന്തലിച്ചു. അന്ന് മുതൽ ഇയ്യോബിന് അതൊരു ദൗർബല്യമായി. സൊദോം ഗോമേറെയും റോമാ ലേഖനവുമൊന്നും ഇയ്യോബിനെ അവന്റെ ദൗബല്യത്തിൽ നിന്നും തടഞ്ഞില്ല.ഇയ്യോബ് വളർന്നു, ബാല്യത്തിലെ അനുഭവം ഇയ്യോബിനെ ഒരു സ്ത്രീവിരോധിയാക്കി തീർത്തെങ്കിലും നാട്ടു നടപ്പനുസരിച്ചു ആ യുവാവ് വിവാഹം കഴിച്ചു. പാലക്കാടുള്ള ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിലെ വെളുത്ത സുന്ദരിയായിരുന്നു വധു. ആദ്യരാത്രിയിൽ ഭർത്താവിന്റെ വൈകല്യം മനസിലാക്കിയ സഹോദരി താമസംവിനാ മറ്റുചില മാര്ഗങ്ങള് അവലംബിച്ചു രണ്ടു കുട്ടികളുടെ അമ്മയായി. എന്തായാലും സാഹചര്യങ്ങളെ പരിഗണിച്ചു ആ സഹോദരിയോട് കർത്താവു ക്ഷമിക്കട്ടെ. സുവിശേഷവേലയുടെ പേരിൽ ചില യൗവ്വനക്കാരെ ഇയ്യോബ് വീട്ടിൽ പാർപ്പിക്കാറുണ്ട്. അവർ കുണ്ടവിദ്യയിൽ പ്രാവിണ്യം നേടിയിട്ടാണ് ഇപ്പോൾ വയലിലേക്ക് ഇറങ്ങുന്നത് എന്ന് കേൾക്കുന്നുണ്ട്. ഇന്നും ഇയ്യോബിന്റെ മനസ്സിൽ സുവിശേഷത്തോട് ആത്മാര്ഥതയുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും, എത്ര പ്രാർത്ഥിച്ചിട്ടും അദ്ദേഹത്തിന് വിട്ടു പോരാൻ കഴിയാത്ത തന്റെ പാപപ്രവർത്തി മൂലം ആത്മീയതയിൽ വേണ്ടവിധം മുന്നേറാൻ കഴിയുന്നില്ല. എന്നിരുന്നാലും ഒരു ഭ്രാന്തനെപ്പോലെ ഇന്നും അദ്ദേഹം സുവിശേഷവുമായി കേരളം മുഴുവൻ അലയുന്നു.

അങ്ങിനെയിരിക്കെ കോന്നിക്കടുത്തു, തെങ്കാശിക്കു പോകുന്ന റൂട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പെന്തോകൊസ്തു പ്രാർത്ഥനാലയത്തിൽ ''ദൂത്'' പറയാൻ പോയ അദ്ദേഹം അവിടെയുള്ള രണ്ടു ആൺകുട്ടികളെ മടിയിലിരുത്തി പ്രാർത്ഥിക്കാൻ ഒരു ശ്രമം നടത്തിയത്രെ. ഭയപ്പെട്ട കുട്ടികൾ കുതറിയോടി നിലവിളിച്ചു. അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ ''പോക്സാ'' വകുപ്പിൽ കേസെടുക്കുമെന്നൊക്കെ ഭീക്ഷണിപ്പെടുത്തി സംഭവം ആകെ ബഹളമയമായി. എങ്കിലും ചന്തവും ഉചിതവുമായി കാര്യങ്ങൾ കൈകാര്യം ചെയ്തു പരിചയമുള്ള സഭയിലെ പാസ്റ്റർ തക്കസമയത് ഇടപെട്ടു പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിച്ചു.

ഈ സംഭവത്തിൽ ആരാണ് കുറ്റക്കാരൻ, തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റേതല്ലാത്ത കാരണത്താൽ വന്നു ചേർന്ന ഒരു നിത്യ ദൗർബല്യം ദൈവ സഭ ക്ഷമിക്കുമോ ? അതോ ''നിനക്ക് എന്റെ കൃപ മതി'' എന്ന തിരുവെഴുത്തു വച്ച് തന്റെ ദൗബല്യതയെ ന്യായികരിക്കുന്ന ഇയ്യോബ് തൊമ്മൻ അലക്‌സ് കുറ്റക്കാരനാണോ..? MPFTയുടെ ആത്മാർത്ഥമായ അഭിപ്രായം തേടുന്നു.