- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമരശ്ശേരി രൂപതക്കാരനായ ഫാദർ ടോമിയെ കുത്തിയത് വംശീയ വിദ്വേഷം തന്നെ; ആക്രണണം ഉണ്ടായത് തിരുവസ്ത്രം ധരിച്ച് അൾത്താരയിലേക്ക് നടക്കുമ്പോൾ; കൊല്ലാൻ ശ്രമിച്ചത് ഇറ്റാലിയൻ കുർബാന ഇന്ത്യക്കാരൻ ചൊല്ലിയതിലെ വിദ്വേഷം
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ അടുത്തിടെ മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവങ്ങൾ ഇവിടുത്തെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഈ ഞെട്ടൽ വർദ്ധിപ്പിക്കുന്ന സംഭവാണ് ഇന്നലെ കത്തോലിക്കാ വൈദികന് നേരെ ഉണ്ടായ വധശ്രമവും ഉണ്ടാക്കിയത്. താമരശ്ശേരി രൂപതക്കാരനായ വൈദികൻ ടോമിയെയാണ് മെൽബണിലെ പള്ളിയിൽ വെച്ച് ആക്രമിച്ചത് ഇറ്റലിക്കാരനായ വ്യക്തിയായിരുന്നു. ഈ സംഭവത്തിന് പിന്നിൽ വ്യക്തിവിദ്വേഷമാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. 'ഇന്ത്യക്കാരൻ ഇവിടെ കുർബാന അർപ്പിക്കേണ്ട' എന്ന ആക്രോശവുമായാണ് മലയാളി വൈദികനെ പള്ളിമുറ്റത്തുവച്ചു കുത്തിപ്പരുക്കേൽപ്പിച്ചത്. വടക്കൻ മെൽബണിലെ ഫോക്‌നർ സെന്റ് മാത്യൂസ് പള്ളി വികാരി, കോഴിക്കോട് ആനക്കാംപൊയിൽ കരിമ്പ് സ്വദേശി ഫാ.ടോമി മാത്യു കളത്തൂർ (48) ആണ് ഇന്നലെ കുർബാനയർപ്പിക്കാൻ പള്ളിയിൽ എത്തിയപ്പോൾ ആക്രമിക്കപ്പെട്ടത്. താമരശേരി രൂപതാംഗമായ ഫാ.ടോമി മൂന്നു വർഷത്തോളമായി ഫോക്‌നർ ഇടവക വികാരി ആണ്. ഇവിടെ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒൻപതിന് ഇംഗ്ലിഷ് കുർബാനയും 11ന് ഇറ്
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ അടുത്തിടെ മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവങ്ങൾ ഇവിടുത്തെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഈ ഞെട്ടൽ വർദ്ധിപ്പിക്കുന്ന സംഭവാണ് ഇന്നലെ കത്തോലിക്കാ വൈദികന് നേരെ ഉണ്ടായ വധശ്രമവും ഉണ്ടാക്കിയത്. താമരശ്ശേരി രൂപതക്കാരനായ വൈദികൻ ടോമിയെയാണ് മെൽബണിലെ പള്ളിയിൽ വെച്ച് ആക്രമിച്ചത് ഇറ്റലിക്കാരനായ വ്യക്തിയായിരുന്നു. ഈ സംഭവത്തിന് പിന്നിൽ വ്യക്തിവിദ്വേഷമാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
'ഇന്ത്യക്കാരൻ ഇവിടെ കുർബാന അർപ്പിക്കേണ്ട' എന്ന ആക്രോശവുമായാണ് മലയാളി വൈദികനെ പള്ളിമുറ്റത്തുവച്ചു കുത്തിപ്പരുക്കേൽപ്പിച്ചത്. വടക്കൻ മെൽബണിലെ ഫോക്‌നർ സെന്റ് മാത്യൂസ് പള്ളി വികാരി, കോഴിക്കോട് ആനക്കാംപൊയിൽ കരിമ്പ് സ്വദേശി ഫാ.ടോമി മാത്യു കളത്തൂർ (48) ആണ് ഇന്നലെ കുർബാനയർപ്പിക്കാൻ പള്ളിയിൽ എത്തിയപ്പോൾ ആക്രമിക്കപ്പെട്ടത്.
താമരശേരി രൂപതാംഗമായ ഫാ.ടോമി മൂന്നു വർഷത്തോളമായി ഫോക്‌നർ ഇടവക വികാരി ആണ്. ഇവിടെ എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒൻപതിന് ഇംഗ്ലിഷ് കുർബാനയും 11ന് ഇറ്റാലിയൻ കുർബാനയും വൈകിട്ടു 4.30നു മലയാളം കുർബാനയും നടക്കുന്നുണ്ട്. ഇതിൽ ഇറ്റാലിയൻ കുർബാന അർപ്പിക്കുന്നതിലുള്ള എതിർപ്പ് മൂലമാണ് ടോമിയെ ആക്രമിച്ചത്. ഇംഗ്ലിഷ്, ഇറ്റാലിയൻ കുർബാനകൾ ഫാ.ടോമിയും മലയാളം കുർബാന മറ്റൊരു ഇടവകയിൽനിന്ന് എത്തുന്ന വൈദികനുമാണ് അർപ്പിക്കുന്നത്. ഫാ.ടോമിക്കെതിരെ നടന്ന വംശീയ ആക്രമണത്തിൽ താമരശേരി രൂപത വേദനയും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കില്ലാതെ ഫാ ടോമി രക്ഷപെട്ടത്. നോർത്തേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മുറിവിലെ രക്തസ്രാവം പൂർണമായി നിലച്ചിട്ടില്ലെങ്കിലും അപകടഘട്ടം തരണംചെയ്തതിട്ടുണ്ട്. ഫോക്‌നറിലെ വില്യം സ്ട്രീറ്റിലുള്ള പള്ളിയിൽ രാവിലെ 11 മണിയോടെ ഇറ്റാലിയൻ കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് അറുപതിനുമേൽ പ്രായം തോന്നിക്കുന്ന അക്രമി പാന്റ്‌സിന്റെ പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്തു വൈദികനെ കുത്തിയത്. കുർബാന അർപ്പിക്കുന്നതിനുള്ള തിരുവസ്ത്രങ്ങൾ ധരിച്ചു പള്ളിക്കുള്ളിലേക്കു കടക്കാൻ തുടങ്ങുമ്പോഴായിരുന്നു ആക്രമണം.
കട്ടിയുള്ള തിരുവസ്ത്രങ്ങൾ ഉണ്ടായിരുന്നതിനാലാണു കഴുത്തിലെ മുറിവു ഗുരുതരമാകാതിരുന്നത്. കുർബാനയിൽ പങ്കെടുക്കാൻ എത്തിയ നൂറോളം വിശ്വാസികൾ അപ്പോൾ പള്ളിക്കകത്ത് ഉണ്ടായിരുന്നു. ബഹളം കേട്ട് ഇവർ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു. ഇറ്റാലിയൻ കുർബാനയിൽ പങ്കെടുക്കാൻ എത്തുന്നവരിൽ ഏറെയും പ്രായംചെന്നവരാണെന്നതും അക്രമിക്കു കടന്നുകളയാൻ സൗകര്യമായി. ആക്രമണവിവരം അറിഞ്ഞതിനെത്തുടർന്നു താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ഫാ.ടോമി കളത്തൂരുമായി ഫോണിൽ സംസാരിച്ചു.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് അക്രമി എത്തിയതെന്നു ഫാ.ടോമി അറിയിച്ചു. കുർബാനയ്ക്കുശേഷം സംസാരിക്കാമെന്നു മറുപടി നൽകി. പെട്ടെന്ന് അക്രമി കത്തിയെടുത്തു കുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇയാൾ പള്ളിയിലെത്തുകയും ഇന്ത്യക്കാരനാണോയെന്ന് അന്വേഷിക്കുകയും ആണെങ്കിൽ കുർബാന അർപ്പിക്കാൻ അവകാശമില്ലെന്നു പറയുകയും ചെയ്തിരുന്നതായി ഫാ.ടോമി പറഞ്ഞു. ഇറ്റാലിയൻ വംശജനെന്നു കരുതുന്ന അക്രമിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഓസ്‌ട്രേലിയൻ പൊലീസ്. അക്രമത്തിന്റെ കാരണം വംശീയവിദ്വേഷമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നു ഡിറ്റക്ടീവ് ഓഫിസർ റിയാനൻ നോർട്ടൻ പറഞ്ഞു.