ന്യൂയോർക്ക്: അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷം ജയിലിൽ കിടന്ന മനോജ് കുഞ്ഞച്ചനെതിരെ വീണ്ടും കേസ് ഫയൽ ചെയ്ത് പീഡനത്തിനിരയായ യുവതിയും കുടുംബവും. ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് ആശുപത്രിയിൽ എക്‌സറേ ടെക്‌നീഷ്യനായി ജോലി നോക്കിയിരുന്ന മനോജ് കുഞ്ഞച്ചനെതിരെയാണ് യുവതി സുപ്രീം കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആ മോശം ദിവസം യുവതിയെ വൈകാരികവും മാനസികവുമായും ഏറെ തളർത്തിയെന്നും അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുകയാണെന്നും പറഞ്ഞാണ് യുവതി വീണ്ടും കേസ് ഫയൽ ചെയ്തത്.

2015 ജൂലൈ 16 നാണ് അമേരിക്കൻ യുവതിയെ മനോജ് കുഞ്ഞച്ചൻ പീഡിപ്പിച്ചത്. തന്റെ അമ്മയോടൊപ്പം പുറം വേദനയ്ക്കു ചികിത്സയ്ക്കായി വൈറ്റ് പ്ലൈയിൻസ് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. യുവതിക്ക് വേദനയ്്ക്കും മറ്റുമായി ആശുപത്രിയിൽ നിന്നും ഐബുപ്രൊഫെൻ, വാലിയം എന്നീ ഗുളികകൾ നൽകിയ ശേഷം എക്സ്റേ, സി.ടി സ്‌കാൻ,എം ആർ ഐ തുടങ്ങിയ ടെസ്റ്റുകൾക്കായി റേഡിയോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചു

ഗുളിക കഴിച്ചതിനാൽ മയക്കം ഉണ്ടായി തുടങ്ങിയ യുവതിയുടെ കാലിടറി വീഴാൻ പോയി. ആ അവസ്ഥയിൽ മലയാളിയായ മനോജ് കുഞ്ഞച്ചൻ എന്ന എക്സറേ ടെക്നിഷൻ യുവതിയെ സ്‌കാനിങിനായി കിടക്കുന്നതിനും മറ്റും സഹായിച്ചു. തുടർന്ന് യുവതിയുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കിയ പ്രതി അനുവാദമില്ലാതെ യുവതിയുടെ മാറിടത്തിൽ തടവാനും യുവതിയുടെ ശരീരത്തിൽ നിന്നും മെഡിക്കൽ ഗൗൺ അഴിച്ചു മാറ്റാനും തുടങ്ങി.

യുവതി കുഞ്ഞച്ചനെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ കുഞ്ഞച്ചൻ യുവതിയുടെ മുന്നിൽ മുട്ടൂകുത്തിയിരുന്ന് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിനിടയിൽ ഗുളികകളുടെ മയക്കത്തിൽ പ്രതികരിക്കാൻ കൂടി സാധിക്കാതെ യുവതി ഉറങ്ങി പോയിരുന്നു. ഉണർന്നപ്പോൾ യുവതി തന്റെ അമ്മയോട് കാര്യം പറയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. വിശദമായ അന്വേഷണങ്ങൾക്കു ശേഷം കുഞ്ഞച്ചനെ നവംബർ 25 2015 നു പൊലീസ് അറസ്റ്റ്് ചെയ്തു. 2017 ജനുവരിയിൽ കുഞ്ഞച്ചനെ ശാരീരിക പീഡനത്തിനു ഒരു വർഷത്തെക്കു തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിനു കോടതിയിൽ ഫയൽ ചെയ്ത കേസിൽ പീഡനത്തെത്തുടർന്ന് യുവതി ശാരീരികമായും മാനസീകമായും തകർന്നതായി സുപ്രീം കോടതി പറഞ്ഞു. എന്നാൽ കുഞ്ഞച്ചനെ ഇപ്പോൾ ഈ ആശുപത്രിയിൽ ുജോലി ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ പിരിച്ചു വിട്ടതായും ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

വൈറ്റ് പ്ലെയ്ൻസ് ആശുപത്രിയും ഇവരുടെ ഉടമയായ മോണ്ടിഫിയോറി ഹെൽത്ത് സിസ്റ്റവും ആശുപത്രിയിലെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നിതൽ പരാജയപ്പെട്ടെന്നും. അതിനാലാണ് മയക്കത്തിൽ രോഗിയായ യുവതി പീഡനത്തിനിരയായതെന്നും കേസ് ഫയലിൽ പറയുന്നുണ്ട്. കുഞ്ഞച്ചനും ആശുപത്രിക്കുമെതിരായി നൽകിയ കേസിൽ പ്രതികരണം രേഖപ്പെടുത്തുന്നതിനായി 30 ദിവസത്തെ കാലാവധി കോടതി നൽകിയിട്ടുണ്ട്.