- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'വനിതാരത്നം-2016' ഷിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രിൽ രണ്ടിന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ മലയാളി റിയാലിറ്റിഷോ 'വനിതാ രത്‌നം 2016' ഏപ്രിൽ രണ്ടിനു (ശനി) വൈകുന്നേരം നാലു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നടക്കും. ഷിക്കാഗോയിലെ മലയാളി വനിതകൾക്കുവേണ്ടി മൂന്നു റൗണ്ടുകളായി നടത്തപ്പെടുന്ന ഈ റിയാലിറ്റി ഷോ ഇതിനോടകം ചർച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ തേച്ചു മിനുക്കി അവതരിപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്ന വനിതക്ക് ടാനിയ ബോട്ടിക് സ്‌പോൺസർ ചെയ്യുന്ന 500 ഡോളർ കാഷ് അവാർഡും കിരീടവും സമ്മാനമായി ലഭിക്കും. തികച്ചും പ്രഫഷണൽ ആയ രീതിയിൽ സംഘടിപ്പിക്കുന്ന ഈ മലയാളി റിയാലിറ്റി ഷോ കാണുന്നതിനും അതിൽ പങ്കെടുക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികളായ ടോമി അമ്പനാട്ട്, ബിജി സി. മാണി, ജിതേഷ് ചുങ്കത്ത്, ജെസി റിൻസി, ജൂബി വള്ളിക്കുളം എന്നിവർ അറിയിച്ചു.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ മലയാളി റിയാലിറ്റിഷോ 'വനിതാ രത്‌നം 2016' ഏപ്രിൽ രണ്ടിനു (ശനി) വൈകുന്നേരം നാലു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നടക്കും.
ഷിക്കാഗോയിലെ മലയാളി വനിതകൾക്കുവേണ്ടി മൂന്നു റൗണ്ടുകളായി നടത്തപ്പെടുന്ന ഈ റിയാലിറ്റി ഷോ ഇതിനോടകം ചർച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ തേച്ചു മിനുക്കി അവതരിപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്ന വനിതക്ക് ടാനിയ ബോട്ടിക് സ്‌പോൺസർ ചെയ്യുന്ന 500 ഡോളർ കാഷ് അവാർഡും കിരീടവും സമ്മാനമായി ലഭിക്കും.
തികച്ചും പ്രഫഷണൽ ആയ രീതിയിൽ സംഘടിപ്പിക്കുന്ന ഈ മലയാളി റിയാലിറ്റി ഷോ കാണുന്നതിനും അതിൽ പങ്കെടുക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികളായ ടോമി അമ്പനാട്ട്, ബിജി സി. മാണി, ജിതേഷ് ചുങ്കത്ത്, ജെസി റിൻസി, ജൂബി വള്ളിക്കുളം എന്നിവർ അറിയിച്ചു.



